അങ്ങാടിപ്പുറം വൈലോങ്ങര കിഴക്കെമുക്ക് ഒരുമ റസിഡൻസിയിൽ താമസിക്കുന്ന വികെ റാഫി (കെച്ചു) എന്നവരുടെ താറാവ് കൂട്ടിൽ അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ കാണപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ദിവസങ്ങളോളമായി നാട്ടുകാർക്ക് ഭീഷണിയായി നിന്ന പെരുമ്പാമ്പിനെ പിടികൂടിയത് പരിസരവാസികൾക്ക് ഏറെ ആശ്വാസകരമായി. വള്ളുവനാട് ന്യൂസ് റിപ്പോർട്ടർ അക്ബർ അറിയിച്ചതിനെ തുടർന്നാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തിയത്. *കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർ മാരായ യുണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, വിനോദ് മുട്ടുങ്ങൽ,അബ്ദുൽ ഖാദിർ വൈലോങ്ങര* എന്നിവർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിന്നീട് നിലമ്പൂർ അമരംമ്പലം സൗത്ത് ഫോറസ്റ്റ് RRT ക്ക് കൈമാറും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ