ജില്ലാ കളക്ടർ VR. വിനോദ് സാറിന്റെ നിർദ്ദേശപ്രകാരം മലപ്പുറം സിവിൽ സ്റ്റേഷൻ ഉള്ളിലുള്ള അപകട ഭീഷണി ഉള്ള മരങ്ങൾ വെട്ടിമാറ്റി. ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് കെട്ടിടത്തിനു മുകളിൽ ഭീഷണി ആയ കൂറ്റൻ മാവ് മരത്തിന്റെ ചില്ലകൾ മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ വിവിധ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വെട്ടി മാറ്റി. പരിപാടി ജില്ലാ കളക്ടർ VR. വിനോദ് സർ ഉദ്ഘാടനം നടത്തി. പരിപാടിക്ക് ട്രോമാ കെയർ ജില്ലാ സെക്രട്ടറി കെ.പി. പ്രതീഷ് നേതൃത്വം നൽകി ജബ്ബാർ ജൂബിലി പെരിന്തൽമണ്ണ, അസീസ് മേലാറ്റൂർ, മുരുകേഷ് ശ്രീക്രേഷ്ണപുരം,ഇല്യാസ് വേങ്ങര, സുമേഷ് മങ്കട, അബ്‌ദുൾ റഷീദ് മലപ്പുറം തുടങ്ങിയവരുടെ കീഴിൽ 30 തിൽ പരം ട്രോമാ കെയർ പ്രവർത്തകർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ