താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരവും റോഡിലേക്ക് പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
*ചുരം പാത പൂർണമായും അടച്ചു*
ചുരം വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ ഉണ്ടായത് കാരണം ചുരം വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി പൂർണമായും നിരോധിച്ചിരിക്കുന്നു.
മണ്ണിടിച്ചിലിന്റെ വ്യാപ്തി വളരെ വലുതാണ്. ഏകദേശം നാളെ പകൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റിയാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര തുടരുക.
Update
ചുരത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാനുള്ള സൗകര്യം നിലവിൽ ക്ലിയർ ആക്കി കൊടുത്തിട്ടുണ്ട്....
9.40 pm
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ