വേങ്ങര:അന്ത്യ പ്രവാചകൻ മുത്ത് റസൂൽ (സ്വ) തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഇനെ വരവേൽക്കാൻ വലിയോറ ഏരിയ സുന്നി കോർഡിനേഷൻ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി ഓഗസ്റ്റ് 24 ഞായർ വൈകുന്നേരം നാലു മണിക്ക് മുണ്ടക്കപ്പറമ്പ് നിന്നാരംഭിച്ചു വലിയോറ കാളിക്കടവ് സമാപിക്കും.
സമാപനം സംഗമത്തിൽ യൂസുഫ് സഖാഫി കുറ്റാളൂർ സന്ദേശ പ്രഭാഷണം നടത്തും. ചുള്ളിപ്പറമ്പ്, മനാട്ടി, പുത്തനങ്ങാടി, പരപ്പിൽ പാറ, അടക്കാപുര, കളിക്കടവ്, പാണ്ടികശാല എന്നിവിടങ്ങളിലെ ഖത്തീബുമാർ, പണ്ഡിതന്മാർ, മഹല്ല് നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ, സാംസ്‌കാരിക നേതാക്കൾ നേതൃത്വം നൽകും. വലിയോറ ഏരിയയിലെ ആയിരക്കണക്കിന് ആളുകൾ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ