കണ്ണമംഗലം കാപ്പിൽകുളം തോട്ടിൽ അമീബ വൈറസ്
വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ കാപ്പിൽകുളം തോട്ടിൽ മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ആഗസ്ത് ഏഴിന് കണ്ണമംഗലം ആറാം വാർഡ് കിളിനക്കോട് കാപ്പിലുള്ള വീട്ടമ്മക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ജൂലൈ 31 മുതൽ പനി ബാധിച്ച ഇവർ പ്രദേശത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ആഗസ്ത് 5നാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടമ്മയ്‌ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇൗ പരിശോധനയിലാണ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തെ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ