ജനവാസ മേഖലയിലെ തോട്ടില്‍ മാലിന്യം തള്ളിയ രണ്ട് പേര്‍ പിടിയില്‍..
ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവരെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. കുന്നുംപുറം തോട്ടശേരിയറയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഒതുക്കുങ്ങല്‍ സ്വദേശി അദ്നാൻ, എടരിക്കോട് സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ