വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും.
1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം
സ്ഥലം: ലക്കിടി, വയനാട്
കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ
വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം.
2. പൂക്കോട് തടാകം
സ്ഥലം: വൈത്തിരി, വയനാട്
എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ
വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം.
3. ചെമ്പ്ര കൊടുമുടി
സ്ഥലം: മേപ്പാടി, വയനാട്
പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ
വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം.
4. സൂചിപ്പാറ വെള്ളച്ചാട്ടം
സ്ഥലം: ചൂരൽമല, വയനാട്
ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ
വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം
5. കാന്തൻപാറ വെള്ളച്ചാട്ടം
സ്ഥലം: മേപ്പാടി, വയനാട്
സൂചിപ്പാറയിൽ നിന്ന് ദൂരം: ഏകദേശം 6 കിലോമീറ്റർ
വിവരണം: 100 മീറ്റർ ഉയരത്തിൽ നിന്നും വെള്ളം പാറക്കെട്ടുകളിലൂടെ വീഴുന്ന മനോഹര ദൃശ്യം.
6. നീലിമല വ്യൂ പോയിന്റ്
സ്ഥലം: മേപ്പാടി, വയനാട്
കാന്തൻപാറയിൽ നിന്ന് ദൂരം: ഏകദേശം 10 കിലോമീറ്റർ
വിവരണം: മലനിരകളുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാനാകുന്ന വ്യൂ പോയിന്റ്.
7. എടക്കൽ ഗുഹകൾ
സ്ഥലം: അമ്പുകുത്തി, വയനാട്
നീലിമലയിൽ നിന്ന് ദൂരം: ഏകദേശം 25 കിലോമീറ്റർ
വിവരണം: പുരാതന പെട്രോഗ്ലിഫുകൾ ഉള്ള ഗുഹകൾ.
8. കുറുവ ദ്വീപ്
സ്ഥലം: കൽപ്പറ്റ, വയനാട്
എടക്കൽ ഗുഹകളിൽ നിന്ന് ദൂരം: ഏകദേശം 40 കിലോമീറ്റർ
വിവരണം: 950 ഏക്കറിലായി 150 ഓളം ചെറു ദ്വീപുകൾ, പുഴയിലൂടെയുള്ള മുള ചങ്ങാട യാത്ര പ്രധാന ആകർഷണം.
9. ബാണാസുര സാഗർ ഡാം
സ്ഥലം: പടിഞ്ഞാറത്തറ, വയനാട്
കുറുവ ദ്വീപിൽ നിന്ന് ദൂരം: ഏകദേശം 20 കിലോമീറ്റർ
വിവരണം: മണ്ണ് കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്.
10. മുത്തങ്ങ വന്യജീവി സങ്കേതം
സ്ഥലം: സുൽത്താൻ ബത്തേരി, വയനാട്
ബാണാസുര സാഗർ ഡാമിൽ നിന്ന് ദൂരം: ഏകദേശം 50 കിലോമീറ്റർ
വിവരണം: വന്യജീവികളെ സമീപത്തിൽ കാണാൻ കഴിയുന്ന സങ്കേതം.
.
.
വയനാട് അത് വല്ലാത്ത ഒരു വൈബാണ്
ഒരു round -trip ഇൽ വയനാട് മൊത്തം കണ്ട് തീർക്കാനുള്ള ട്രാവൽ പ്ലാൻ പറഞ്ഞേരം 😍 അടിവാരത്ത് നിന്ന് തുടങ്ങി അദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.. സമയ നഷ്ട്ടമൊ വഴി തെറ്റേണ്ട സാഹചര്യം ഒഴിവാകാം 👇
1. താമരശ്ശേരി ചുരം
2. ചങ്ങലമരം
3. പൂക്കോട് തടാകം
4. എൻ ഊര്
5. വൈത്തിരി പാർക്ക്
6. ബാണാസുര ഡാം
7. ചെമ്പ്ര കൊടുമുടി
8. അരണമല
9. 900 കണ്ടി
10. സൂചിപ്പാറ വെള്ളച്ചാട്ടം
11. സീതമ്മകുണ്ട് വെള്ളച്ചാട്ടം
12. കാന്തൻ പാറ വെള്ളച്ചാട്ടം
13. സൺറൈസ് വാലി
14. നീലിമല വ്യൂ പോയിന്റ്
15. മീൻമുട്ടി വെള്ളച്ചാട്ടം
16. മഞ്ഞപ്പാറ
17. നെല്ലറച്ചാൽ
18. വയനാട് ഹെറിറ്റേജ് മ്യൂസിയം
19. കടുവകുഴി
20. കാരപുഴ ഡാം
21. കാരാപുഴ പബ്ലിക് അക്വാറിയാം
22. ഉറവ് bamboo grove
23. ആറാട്ടുപാറ
24. ഫാന്റം റോക്ക്, വയനാട്
25. അമ്പ് കുത്തി മല
26. എടക്കൽ ഗുഹ
27. Jain temple
28. മുത്തങ്ങ
29. ചേതലയം വെള്ളച്ചാട്ടം
30. കുറുവ ദീപ്
31. തോൽപ്പെട്ടി വന്യജീവി സങ്കേതം
⚠️ കണ്ണൂർ, കാസർകോഡിൽ നിന്ന് കുത്തുപറമ്പ വഴി,ബോയിസ് ടൗൺ പിടിച്ച് മാനന്തവാടി എത്തുന്ന സഞ്ചാരികൾ താഴെ നിന്ന് മുകളിലോട്ടേക് സ്ഥലങ്ങൾ കാണാം ..
❤️
© Wayanad Tourism
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ