അമ്മിനിക്കാട്: കൊടികുത്തിമലയിൽ തൂങ്ങി മരിച്ച നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. താഴേക്കോട് മരുതലയിൽ താമസിച്ചിരുന്ന ആനിക്കാട്ടിൽ ഹംസ(77) യെയാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസുകാർ അറിയിച്ചു.
മേൽനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം, റിയാസുദ്ധീൻ അലനല്ലൂർ, ശാഹുൽ നാട്ടുകല്ല്, കുട്ടൻ കാരുണ്യ എന്നിവർ മേൽനടപടികൾക്കായി പോലീസിന് സഹായമേകി.
വലിയോറ : പുത്തനങ്ങാടി മിനി ബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്ന വർ അല്പ സമയം മുമ്പ് മരണപ്പെട്ടു, പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. സഊദിയിൽ അല്ലീത്തിലും ളറബ് ലും ധീർഘകാലം പ്രവാസിയായിരുന്നു, ഭാര്യ കദീജ , മക്കൾ മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കെരിം ഫാത്വിമ സുഹ്റ , സുമയ്യ , മരുമക്കൾ' സുബൈറ് പുകയൂര്, ശഫീഖ്, പത്ത് മൂച്ചി , ഷമീബ - ചെമ്മാട് , ഫാരിദ-പാറ ക്കാവ്, മുഹസിന , ഊരകം,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ