ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ജി. എൽ. പി, ഊരകം കിഴ്മുറി, കുറ്റാളൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അഫ്‌ലഹക്ക് ഫലവൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജി.എൽ.പി.എസ് ഊരകം കിഴ്മുറി ഹെഡ് മാസ്റ്റർ ശ്രീ സുലൈമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി രാധാ രമേശ് അദ്ധ്യക്ഷത വഹിച്ചു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ശ്രീ ജോഷ്വ ജോൺ പദ്ധതി വിശദീകരണം നടത്തി, വാർഡ് മെമ്പർ പി.പി സൈദലവി,PTA പ്രസിഡൻ്റ് ഹാരിസ്, വേറേങ്ങൽ അഷ്റഫ് എന്നിവർ ആശംസകളും അറിയിച്ചു. സ്കൂളിലെ നൂറോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് " “ചങ്ങാതിക്ക് ഒരു തൈ"* പദ്ധതിയും നടപ്പിലാക്കി. ഒരു തൈ നടാം ജനകീയ വൃക്ഷാവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു. ജനകീയ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലും ഘടകസ്ഥാപനങ്ങളിലും സ്കൂളുകളിലും അങ്കണവാടികളിലും ക്യാമ്പയിനിന്റെ ഭാഗമായി വിവിധ വൃക്ഷവത്കരണ പരിപാടികൾ വിപുലമായി നടന്നുകൊണ്ടിരിക്കുന്നു.
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട് ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട് നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!" ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്. വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ