വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കർഷക ദിനവും മത്സ്യ കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ. പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി. മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ ശ്രീമതി. ലി.സി ടി.വി സ്വാഗതം ആശംസിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹസീന ഫസൽ, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മൻസൂർ കോയ തങ്ങൾ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഹംസ യു.എം, പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സലീമ ടീച്ചർ, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഫസലുദ്ദീൻ ടി, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സഫിയ മലേക്കാരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സഫീർ ബാബു പി.പി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുഹിജാബി എന്നിവർ ആശംസകൾ അറിയിച്ചു.
തെന്നല ഗ്രാമ പഞ്ചായത്തിലെ ശ്രീ. അബദുൽ കരീമിനെ മികച്ച മത്സ്യ കർഷകനായും, പറപ്പൂർ പഞ്ചായത്തിലെ ശ്രീ. യൂസഫ് കെ.കെ എന്നവരെ മികച്ച അലങ്കാര മത്സ്യ കർഷകനായും, എടരിക്കോട് പഞ്ചായത്തിലെ ശ്രീമതി പാത്തുമ്മ തയ്യിലിനെ മികച്ച മുതിർന്ന മത്സ്യ കർഷകയായും ആദരിച്ചു. തുടർന്ന് മത്സ്യ കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. അക്വാ കൾച്ചർ പ്രമോട്ടറായ ശ്രീ മുഹമ്മദ് ഷഫീർ എ, മത്സ്യ കൃഷി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് അക്വാ കൾച്ചർ പ്രമോട്ടറായ ഗ്രീഷ്മ കെ.പി ചടങ്ങിൽ സംബന്ധിച്ചു. അക്വാ കൾച്ചർ പ്രമോട്ടറായ ശ്രീമതി. നൂബിയ നന്ദി പ്രകാശിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ