വേങ്ങര: പരിസ്ഥിതിഅഘാദം
മൂലം നിർമാണത്തിലിരിക്കെ
തകർന്നടിഞ്ഞ ദേശീയപാത 66ൽ കൂരിയാട് - മുതൽ കൊളപ്പുറം വരെ ഭാഗത്ത് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന പാലം നാനൂറ് മീറ്റർ ഒഴിവാക്കി എണ്ണൂറ് മീറ്റർ ആക്കണമെന്ന
സംസ്ഥാന ഗ്രീൻ മൂവ്മെൻറിൻ്റെ വിദഗ്ദ സംഘ റിപ്പോർട്ട് നടപ്പിലാക്കണമെന്നും
പരിതസ്ഥിതി ദുർബല പ്രദേശമായ കൂരിയാട് - കൊളപ്പുറം പാടശേഖരങ്ങളിലെ തോടുകളിലെ 'ചെളിയും മൺകൂനകളും നീക്കം ചെയ്യുകയും ഊരകം മലയിൽ നിന്നും വരുന്ന മലവെള്ള പാച്ചലിൽ ദുർബലമായ വേങ്ങര തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് വെള്ളത്തിൻ്റെ കുത്തൊലിപ്പ് തടയാൻ
തോടിൻ്റെ ഇരുകരകളും ശക്തമായ രീതിയിൽ സംരക്ഷണ ഭിത്തി കെട്ടണമെന്നും
നിലവിലെ പഴയ പനമ്പുഴ പാലം വീതി കൂട്ടി കക്കാട് കൂരിയാട് സർവ്വീസ് റോഡ് അത് വഴി ആക്കണമെന്നും പനമ്പുഴ പാലത്തിന് താഴെ സാമൂഹ്യദ്രോഹ ശല്യം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുകയും പനമ്പു ഴ പാലത്തിൻ്റെ തഴെ ഉള്ള കൽകൂനകളും പാഴ് വസ്തുക്കളും അടിഞ്ഞ് കൂടിയത് കാരണം പ്രദേശത്തെ കരഭൂമി അര ഹെക്ടറോളം 'പുഴ തിരിഞ്ഞ് ഒഴുകയിയതിനാൽ നഷ്ടപ്പെട്ടത് ഗൗരവമായി കണ്ട് നാഷണൽ ഹൈവെ അധികൃതർ. പാഴ് വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടത് ചെയ്യണമെന്നും
കൂരിയാട് കൊളപ്പുറം സർവ്വീസ് റോഡ് ഉയരം കൂട്ടി പ്രളയമുക്തമാക്കണമെന്നും വിദഗ്ദ സമിതി സുപാർശ ബന്ധപ്പെട്ടവർ ഉടൻ നടപ്പിലാക്കണമെന്നും
ഇന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ടിൻ്റെ ചേമ്പറിൽചേർന്ന വേങ്ങര ഗ്രാമ പഞ്ചായത്ത്
ബയോ ഡൈവേഴ് സിറ്റി മാനേജ്മെൻ്റ് കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ ഉൽഘാടനം ചെയ്തു.
'വിദഗ്ത സമിതി റിപ്പോർട്ട് പ്ലാൻ ക്ലർക്ക്
സാജൻ അവതരിപ്പിച്ചു.
സമിതി അംഗങ്ങളായ
മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് 'എം.പി. ഉണ്ണികൃഷ്ണൻ '
സി.എം പ്രഭാകരൻ
പ്രസീത. സുബൈദ തുടങ്ങിയവർ സംബന്ധിച്ചു.
സിക്രട്ടറി അനിൽകുമാർ സ്വാഗതവും
എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Riport
Mohemmed Kunhi
chettippuram
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ