ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും പുതിയ അപ്ഡേറ്റ്

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വലിയോറ വി പി കൊപ്പം2011ൽ വലിയോറ ദേശത്തിൽ പ്രസിദ്ധികരിച്ചത്

1946-ലാണ് വലിയോറ വി. പി മൊയ്‌ദീൻ കുട്ടിയുടെ ജനനം. ആദ്യകാലത്ത്‌   ഇദ്ദേഹത്തിന്റെ രചനകൾ ഈ പേരിലായിരുന്നു. പിന്നീട്, ഡി.സി കിഴക്ക മുറിയാണ് വലിയോറ വി.പി എന്ന് ചുരുക്കിയതി. ഓത്തുപള്ളിയിൽ തുടങ്ങി കലാലയ വിദ്യാഭ്യാസം 1965-ൽ ടി ടി സി ചെയ്തു പൂർത്തിയാക്കി. പിന്നീട് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങി. 35 വർഷത്തെ അധ്യാപനജീവിതത്തിന് ശേഷം 2002-ൽ  വിരമിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യ രംഗത്ത് വലിയോറ വിപി സജീവ മാണ്. ഹൈസ്കൂൾ വിദ്യഭ്യാസ കാലത്തും ദേശപ്രഭ വായനശാലയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളിലൂടെ യായിരുന്നു തുടക്കം. ആദ്യകാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1964 ജൂൺ മാസ ചിലമ്പൊലി മാസികയിൽ ആദ്യമായി കഥ പ്രസിദ്ധികരിച്ചു. മണ്ടൻവാസ് എന്നായിരുന്നു ആ കഥയുടെ പേര്. പിന്നീടിങ്ങോട്ട് മലയാളത്തിലെ ഭൂരിഭാഗം ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ വന്നു. 500ൽ അധികം ബാലകഥകൾ, 10 ബാലനോവലുകൾ, 20-ഓളം ബാലകവിത കൾ, ചിത്രകഥകൾ, തുടങ്ങിയവ അദ്ദേഹ ത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം ...

വൈറലായി ചിരിക്കുന്ന ചക്ക..പല്ല്,കണ്ണ്,മൂക്ക്, കണ്ടാൽ നിറഞ്ഞ ചിരി';മലപ്പുറത്ത് മനുഷ്യനെപ്പോലെ ഒരു ചക്ക,കൗതുക കാഴ്ച.

  മലപ്പുറം: ഒരു ചിരിക്കുന്ന മനുഷ്യന്‍റെ മുഖമുള്ള ചക്ക. സാധാരണ രീതിയിലുണ്ടാകുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഈ ചക്കക്ക് പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്.  ഈ ചക്കയിപ്പോള്‍ സൂര്യമാനസം ചക്ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ നിരവധി പേരാണ് ഇപ്പോള്‍ ഈ വീട്ടില്‍ ചക്ക കാണാനും വിശേഷങ്ങള്‍ അറിയാനും എത്തുന്നത്.  പച്ചീരി വാസുദേവന്റെ വീട്ടില്‍ 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവിലാണ് ഈ അപൂര്‍വ ചക്ക കായ്ച്ചത്. ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് ഈ ചക്കയുടെ ഇപ്പോഴത്തെ രൂപമെന്ന് വീട്ടുകാര്‍ പറഞ്ഞു. ചക്കയില്‍ മനുഷ്യന്റെ മുഖം പോലെ പല്ല്, കണ്ണ്, മൂക്ക് തുടങ്ങിയവ ദിനംപ്രതി പുറംതള്ളി വരാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് ഇത് വലിയ കൗതുകമായത്. 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവില്‍ കഴിഞ്ഞ നാലു വര്‍ഷമായി മികച്ച രീതിയില്‍ ചക്ക കായ...

വേങ്ങര തോട്ടിൽ കയർ ഭൂവസ്ത്രം വിരിച്ചു

വേങ്ങര മഴക്കാലപൂർവ ശുചീ കരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങര തോട്ടിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് കയർ ഭൂവസ്ത്രം വിരിച്ചു. തോട്ടിൽ മൂന്ന് കിലോമീറ്റർ ദുരത്തിലാണ് നീരൊഴിക്കിന് തട സ്സമാകുന്ന വിധത്തിൽ തോട്ടിൽ അടിഞ്ഞ് കൂടിയ മൺതിട്ടകൾ നീക്കം ചെയ്യുന്നത്. നീക്കം ചെയ്ത മണ്ണ് തോട്ടിൽ നിന്ന് പുറത്തേക്ക് മാറ്റാൻ നിയമപ്രശ്ന ങ്ങളുള്ളത് കൊണ്ട് ഇവപലയിടത്തും നീരൊഴിക്കിന് തടസ്സമാ കാത്തവിധം തോട്ടിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഒഴുകി പോകാതിരിക്കാൻ കയർ ഭൂവസ്ത്രം കൊണ്ട് സം രക്ഷണമൊരുക്കിയിട്ടുണ്ട്. കൂടാതെ സ്ഥിരം സംക്ഷ ഭിത്തിയില്ലാത്ത രണ്ടര കിലോ മീറ്റർ ദൂരം 2,600 മീറ്റർ കയർ വസ്ത്രവും വിരിക്കുന്നുണ്ട്. 16.30 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്

വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി വാർഡ് തലത്തിലും സംഘടനകളുടെ നേതൃത്വത്തിലും ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കാളിക്കടവ്- വലിയോറ പാടം ഡ്രൈനേജ് ശുചീകരണം തുടങ്ങി  മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. വേങ്ങര:-വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേരൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്‌, ജലീൽ എന്നിവർ പങ്കെടുത്തു ഡിസ്കോ ക്ലബ്ബ് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വലിയോറ:- പൂക്കുളം ബസാർ ഡിസ്കോ ക്ലബ് ന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീ...

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

വേങ്ങര:-  വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്‌, ജലീൽ എന്നിവർ പങ്കെടുത്തു.

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു

തിരുവനന്തപുരം  ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.    സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത്  സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.  തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ്  കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്...

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പൂക്കുളം ബസാർ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു.

വേങ്ങര പഞ്ചായത്തിലെ വലിയോറ പൂക്കുളം ബസാർ ഏരിയയിൽ കാലങ്ങളായി അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി കെ.എസ്. ഇ.ബി സ്ഥാപിച്ച ട്രാൻസ്ഫോർമർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ എക്‌സിക്യുട്ടീവ് എഞ്ചിനിയർ വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഇ.ബി വേങ്ങര സെക്ഷന്റെ കീഴിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.നിരവധി വീട്ടുകാരാണ് വോൾട്ടേജ് ക്ഷാമത്താൽ ഇവിടെ പ്രയാസപ്പെട്ടിരുന്നത്.ട്രാൻസ്ഫോർമർ സ്ഥാപിതമായതോടെ ഈ പ്രദേശത്ത് വർഷങ്ങളായിയുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. വാർഡ് മെമ്പരുടെ തെരഞ്ഞെടുപ്പ് വക്താനം ആണ് ഇതോടെ യാഥാർഥ്യമാകുന്നത്. ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, കെ.സ്ഇ.ബി ഉദ്യോഗസ്ഥരായ  (AE)അനിൽ കുമാർ,ശംസുദ്ധീൻ, നൗഷാദ് അലി (Sub engineer ), ശ്രീകുമാർ, സന്തോഷ്‌, (overseer ),നാസർ,അമീൻ, രതീഷ്, ഗോപിനാഥ് തുടങ്ങിയവരും  നാട്ടുകാരുടെയും പൊതു പ്രവർത്തകരും പങ്കെടുത്തു.

ഒരുങ്ങാം സ്കൂളിലെ സുരക്ഷിത യാത്രക്കായി

1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും  സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്.  [MV ആക്ട് 1988-S 2 (11)].  2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.  3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ  ''ON SCHOOL DUTY''  എന്ന ബോർഡ് പ്രദർശിപ്പിക്കണം.  4. സ്കൂൾ മേഖലയിൽ  പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.  5. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.  6. സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും ...

അപകട മുഖത്തെ രക്ഷാകരങ്ങളായ മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ 18 ആം വാർഷികം ആഘോഷിച്ചു

ശനിയാഴ്ച രാവിലെ 9 മണിക്ക് മലപ്പുറം കിഴക്കേതലയിൽ നിന്നാരംഭിച്ച നീലപ്പടഅണിനിരന്ന ദുരന്ത നിവാരണ സന്ദേശ റാലി ടൗൺ ഹാളിൽ എത്തി ട്രോമാകെയറിന്റെ ജില്ലാ വാർഷിക ആഘോഷതിന്ന് തുടക്കമായി  കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച റാലി ഡിവൈഎസ്പി അബ്ദുൽ ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.   ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബി അധ്യക്ഷതയിൽ നടന്ന  ജില്ലാ വാർഷിക ആഘോഷത്തിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.പി.പ്രതിഷ് സ്വഗതം പറഞ്ഞ പരിപാടിയിൽ  18 ആം വാർഷികത്തിന്റെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെയും ഉദ്ഘാടനം പി.ഉബൈദുല്ല  MLA നിർവഹിച്ചു. വാർഷികത്തോടനുപന്തിച്ചു വിവിധ യൂണിറ്റുകളുടെ രക്ഷാഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ സുരേഷ് മുഖ്യാതിഥിയായി. ട്രോമാ റീച്ച് അപ്പിന്റെ ഉദ്ഘാടനം  മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.അൻവർ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഡിസിസി പ്രസിഡന്റ് എസ്.ജോയ്, ആർടിഒ സി.വി.എം ഷരീഫ്, ജില്ലാ മെഡിക്കൽ ഓഫി ഡോ. ആർ.രേണുക, മഞ്ചേരീ ഫയർ സ്റ്റേഷൻ ഓഫിസർ വി പ്ര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...