പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും
വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്
വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്, ഊരകം മേൽമുറി,മമ്പീതി സ്വദേശി പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ഇന്ന് പുലർച്ചെ പോലീസ് തന്ത്രപരമായി ലഹരി വില്പന കേന്ദ്രത്തിലേക്ക് പ്രവേശിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്.
പ്രതികൾക്ക് MDMA യും കഞ്ചാവും എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് IPS ന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ എം ബിജു,വിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ R രാജേന്ദ്രൻ നായർ, വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ,SCPO ഷബീർ,CPO SAHIR മലപ്പുറം DANSAF ടീം എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ