പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാമുക്കോയയുടെ മയ്യിത്ത് ഖബറടക്കി ; തഗ്ഗുകളുടെ സുൽത്താന് ആറടി മണ്ണിൽ അന്ത്യവിശ്രമം

ഇമേജ്
കോഴിക്കോട്: തഗ്ഗുകളുടെ സുൽത്താനായ മാമുക്കോയ ഇനി ഓർമ. ഇന്നലെ നിര്യാതനായ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യിത്ത് നമസ്‌കാരം നടന്നു. ടൗൺഹാളിലും വീട്ടിലും ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നൽകിയത്.  മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മാമുക്കോയയുടെ (76) അന്ത്യം. മല

മമ്മുട്ടിയുടെ ഉമ്മ മരണപെട്ടു

ഇമേജ്
പ്രശസ്ത സിനിമ നാടൻ മമ്മൂട്ടിയുടെ മാതാവും ചെമ്പ് പണപറമ്പിൽ ഇസ്മായിൽ എന്ന വരുടെ ഭാര്യ ഫാത്തിമ എന്നവർ മരണപെട്ടു . 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.   സിനിമ താരം മമ്മൂട്ടി യുടെ മാതാവ് ആണ് മയ്യത്ത്ക ബറടക്കം ഇന്ന് വൈകുന്നേരം 4 pm ചെമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ..

ഏഴോം അവത്തെ കൈപ്പുഴയിൽനിന്ന് വേറെറ്റി കരിമീനിന്നെ ലഭിച്ചു

ഇമേജ്
പഴയങ്ങാടി ഏഴോം അവത്തെ കൈപ്പുഴയിൽ മീൻ പിടിക്കുന്നതി നിടയിൽ വലയിൽ കുടുങ്ങിയ കരിമീനിന്റെ അപരനെ കണ്ട് നാട്ടുകാർക്കു കൗതുകം . ഇതുവരെ കാണാത്ത തരത്തിൽ ചുവപ്പും വെളളയും നിറത്തിലുളള കരിമീനിനെയാണ് ലഭിച്ചത്. കണ്ടാൽ രൂപം കരിമീനിന്റേത് തന്നെയാണെങ്കിലും പക്ഷേ നിറം തീർത്തും വ്യത്യാസമാണ് .കേരളത്തിൽ ഇത്തരത്തിലുളള കരിമീനിനെ കണ്ടില്ലെ ന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.  കാലാവസ്ഥ വ്യതിയാനം, വെള്ളത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസംമൂലം ചില മീനുകൾക്ക് നിറവ്യത്യാസം കണ്ട്വരാറുണ്ടെങ്കിലും കരിമീനിന് നിറം മാറിയിട്ട് ഇതുവരെ കണ്ടിട്ടില്ല. റിട്ട. റെയിൽവേ ഉദ്യോ ഗസ്ഥനായ കെ. പ്രഭാകരനാണു നിറ വ്യത്യാസമുളള കരിമീനിനെ  ഏഴോം അവത്തെ കൈ പുഴ യിൽ നിന്ന് കിട്ടിയത്. വലയിൽ തന്നെ സമാന തൂക്കവും വലുപ്പവുമുള്ള മറ്റു കരിമീനുകളെയും ലഭിച്ചു

‘ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ ഉപകരണങ്ങൾ വിൽപനയ്ക്ക്’; തട്ടിപ്പിന്റെ പുതിയ രീതികളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഇമേജ്
(കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ) ചെറിയ പോറലുകൾ പറ്റിയ പുതിയ  മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച  പ്രമുഖ കമ്പനികളുടെ  LCD ടിവികൾ,  വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ  തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans  അല്ലെങ്കിൽ Club  എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ.   ഓൺലൈൻ ട്രാൻസ്‌ലേറ്റർ  ഉപയോഗിച്ച്  ലോകത്തിലെ വിവിധ ഭാഷകളിൽ  അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ.  ഒറ്റനോട്ടത്തിൽ തന്നെ   ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ  തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി  പണം നൽകാനും  ഇ-മെയിൽ, ജനനത്തീയതി

സ്വരുക്കൂട്ടിയ സമ്ബാദ്യത്തിൽ പടുത്തുയര്‍ത്തിയ വീട്ടില്‍ ഒരുദിനം പോലും താമസിക്കാനാവാതെയാണ് റിജേഷും ജിഷിയയും ദുബായിൽ അഗ്നിയിലമർന്നത്

ഇമേജ്
പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്ബാദ്യം ഉപയോഗിച്ച്‌ പടുത്തുയര്‍ത്തിയ വീട്ടില്‍ ഒരുദിനം പോലും താമസിക്കാന്‍ അനുവദിക്കാതെയാണ് റിജേഷിനെയും ജിഷിയെയും അഗ്നിഗോളങ്ങള്‍ തട്ടിയെടുത്തത്. ആഗ്രഹങ്ങള്‍ക്കുമേല്‍ വിധിയുടെ കരിനിഴല്‍ വീണപ്പോള്‍ മലപ്പുറം കണ്ണമംഗലം ചേരൂരിലെ പണിതീരാറായ വീട്ടിലേക്ക് നിശ്ചല ശരീരങ്ങളായാണ് അവര്‍ എത്തുന്നത്. ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വര്‍ഷം മുമ്ബാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവര്‍ വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ മിനുക്കുപണികള്‍ക്കുശേഷം വിഷുവിന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ വിഷുവിന് നാട്ടിലേക്ക് പോകാന്‍ കഴിയാതെവന്നു. എങ്കിലും വൈകാതെ ഗൃഹപ്രവേശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. സെപ്റ്റംബറിലാണ് ബന്ധുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റിജേഷെന്ന് പിതൃസഹോദര പുത്രനും ദുബൈയില്‍ പ്രവാസിയുമായ വിബീഷ് പറയുന്നു. അടുത്തിടെകൂടി കണ്ട വിബീഷിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍നിന്ന് വിബീഷ് ഇപ്പോഴും മോചിതനായിട്ടില്ല. കോണ്‍ഗ്രസിന്‍

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

ഇമേജ്
 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ചേരി  മലപ്പുറം കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)  മലപ്പുറം കൊടക്കല്ല്, കുന്നുംപുറം  മലപ്പുറം പാണ്ടിക്കാട് (പയ്യപ്രമ്പ)  മലപ്പുറം വാഴപ്പാറപ്പടി  മലപ്പുറം തുറക്ക

ഇന്‍സ്റ്റഗ്രാമിലെ ‘മീശക്കാരന്‍ വിനീതിനെതിരെ’ വീണ്ടും കേസ് ; പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ന്നു

ഇമേജ്
പെട്രോള്‍ പമ്പ് മാനേജറില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇന്‍സ്റ്റഗ്രാം താരം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.കണിയാപുരം പെട്രോള്‍ പമ്പ് മാനേജര്‍ എസ്ബിഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ മീശക്കാരന്‍ വിനീത് എന്ന പേരില്‍ പ്രശസ്തി നേടിയ വിനീതിനെതിരെ പത്തോളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ പണം കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ബലാത്സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തതായിരുന്നു കേസ്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കേസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഇയാളുടെ വിഡോയോയും വലിയ രീതിയില്‍ വൈറലായിരുന്നു

വലിയോറ പാണ്ടികശാല തട്ടാൻഞ്ചേരി മലയിൽ തീ പിടുത്തം VIDEO കാണാം

ഇമേജ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്
*പ്രഭാത വാർത്തകൾ  2023 | ഏപ്രിൽ 11 | ചൊവ്വ | 1198 |  മീനം 28 | തൃക്കേട്ട 1444 റംസാൻ 20    ➖➖➖➖➖➖➖➖ ◾സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും. ◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങിയത് അടക്കമുള്ള ഓരോ നീക്കത്തിലും സഹായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രക്ഷപ്പെടാനും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുത്തേക്കും. ◾തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്നു മു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

Fish