പോസ്റ്റുകള്‍
സെപ്റ്റംബർ 23, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
വേങ്ങര ലെൻസ്ഫെഡ് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന് മാസ്റ്റർപ്ലാൻ സമർപ്പിച്ചു

ലെൻസ്ഫെഡ് വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന് മാസ്റ്റർപ്ലാൻ സമർപ്പിച്ചു വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങരയൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽകിഫിൽ ടി ടി- യുടെ അദ്ധ്യക്ഷതയിൽ നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് * കെ.പി ഹസീന ഫസൽ * ഉൽഘാടനം ചെയ്തു.മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി * വി കെ എ റസാഖ് * ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജാസ്മിൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു, ആരിഫ മടപ്പള്ളി, ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ്ഫെസ് ജില്ലാ സമിതി അംഗം അൻവർ എം, ഏരിയ ട്രഷറർ ശംസുദ്ധീൻ ഇവി, ലെൻസ് ഫെഡ് യുണിറ്റ
വലിയോറ പുത്തനങ്ങാടിയിലും ഹർത്താൽ പൂർണം

കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി വലിയോറ പുത്തനങ്ങാടിയിലെ കടകൾ എല്ലാം രാവിലെ 10 മണിവരെയും അടഞ്ഞു കിടക്കുന്നു . ഓട്ടോ വാഹനങ്ങളും ഓടുന്നില്ല. പുത്തനങ്ങാടിയിലെ മെഡിക്കൽ ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്, സ്വകാര്യ വാഹനങ്ങളും മറ്റും റോഡിലൂടെ ഓടുന്നുണ്ടകിലും കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ് ആദ്യ മണിക്കൂറിൽ വേങ്ങരയിൽ ഹർത്താൽ പൂർണ്ണം കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വേങ്ങരയിൽ ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണ്ണമാണ്. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകൾ, ടാക്സികൾ ഓടുന്നില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് പ്രധാനമായും പുറത്തിറങ്ങിയിട്ടുള്ളത്. വേങ്ങര ടൗണിലും സിനിമ ഹാൾ പരിസരത്തും ഹർത്താൽ അനുകൂലികളും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ വേങ്ങരയിൽ തുറന്ന കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടയുകയും ഹർത്താലിനോട് സഹകരിക്കണമെന്നും ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹർത്താൽ ;കടകൾ അടഞ്ഞും റോഡുകൾ കാലിയുമായി കിടക്കുന്ന വേങ്ങരയിലെ രാവിലത്തെ കാഴ്ച്ച

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താൽ. കെഎസ്ആർടിസി സാധാരണപോലെ സർവീസ് നടത്തും എന്നാണ് വിവരം. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ആവശ്യാനുസരണം സർവീസ് നടത്തും. നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ് സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി. രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് അറസ്റ്റ്. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താലിനോടനുബന്ധിച്ച് ന
വായോ പുരസ്കാര അവാർഡ് വേങ്ങരക്ക്, ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും ഉപഹാരവും ലഭിക്കും

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു . മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും തെരഞ്ഞെടുത്തു. അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം. കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്