കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി വലിയോറ പുത്തനങ്ങാടിയിലെ കടകൾ എല്ലാം രാവിലെ 10 മണിവരെയും അടഞ്ഞു കിടക്കുന്നു . ഓട്ടോ വാഹനങ്ങളും ഓടുന്നില്ല. പുത്തനങ്ങാടിയിലെ മെഡിക്കൽ ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്, സ്വകാര്യ വാഹനങ്ങളും മറ്റും റോഡിലൂടെ ഓടുന്നുണ്ടകിലും കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്
ആദ്യ മണിക്കൂറിൽ വേങ്ങരയിൽ ഹർത്താൽ പൂർണ്ണം
കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വേങ്ങരയിൽ ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണ്ണമാണ്. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകൾ, ടാക്സികൾ ഓടുന്നില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് പ്രധാനമായും പുറത്തിറങ്ങിയിട്ടുള്ളത്. വേങ്ങര ടൗണിലും സിനിമ ഹാൾ പരിസരത്തും ഹർത്താൽ അനുകൂലികളും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ വേങ്ങരയിൽ തുറന്ന കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടയുകയും ഹർത്താലിനോട് സഹകരിക്കണമെന്നും ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ