വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു .
മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും തെരഞ്ഞെടുത്തു.
അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം.
കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്മദ് പേരാമ്പ്രയിലും (അഹമ്മദ് ചെറ്റയിൽ) പൊറാട്ട് നാടക കലാകാരനായ പകനും അർഹരായി. 25,000 രൂപ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തിപത്രവുമാണ് സമ്മാനം.
സമഗ്രസംഭാവനയ്ക്കുള്ള അവാർഡിന് എഴുത്തുകാരി ഡോ.എം ലീലാവതിയും ഗായകൻ പി ജയചന്ദ്രനനും അർഹരായി. 25000 രൂപ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവുമാണ് സമ്മാനം. മികച്ച മെയിൻറനൻസ് ട്രിബ്യൂണലായി ഒറ്റപ്പാലം മെയിൻറനൻസ് ട്രിബൂണൽ (ആർ ഡി ഒ) തെരഞ്ഞെടുത്തു. മികച്ച ഓൾഡേജ് ഹോമായി കൊല്ലം, ഗവൺമെൻറ് ഓൾഡേജ് ഹോമാണ് സമ്മാനാർഹമായത്. ഇവർക്ക് പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും
.കാഴ്ച പരിമിതർക്കും അവയവദാന മേഖലയിലും സ്തുത്യർഹമായ സേവനം നടത്തുന്ന സി വി പൗലോസ് സാമൂഹിക സേവനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.ഒക്ടോബർ 1 ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ് ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ