ലെൻസ്ഫെഡ് വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന്
മാസ്റ്റർപ്ലാൻ സമർപ്പിച്ചു
വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങരയൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽകിഫിൽ ടി ടി- യുടെ അദ്ധ്യക്ഷതയിൽ നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *കെ.പി ഹസീന ഫസൽ* ഉൽഘാടനം ചെയ്തു.മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി *വി കെ എ റസാഖ്* ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജാസ്മിൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു, ആരിഫ മടപ്പള്ളി, ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ്ഫെസ് ജില്ലാ സമിതി അംഗം അൻവർ എം, ഏരിയ ട്രഷറർ ശംസുദ്ധീൻ ഇവി, ലെൻസ് ഫെഡ് യുണിറ്റ് ട്രഷറർ സ്വാലിഹ് ഇ വി എന്നിവർ പ്രസംഗിച്ചു.
ലെൻസ്ഫെഡ് നൽകിയ മാസ്റ്റർ പ്ലാനിന്റെ അവതരണം യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് കെട്ടിടം സംരക്ഷിക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുഖകരമായി നടക്കുന്നതിനും വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ഭരണസമിതിയുടെ ആവശ്യം മനസ്സിലാക്കി നിലവിലെ കെട്ടിടത്തിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി പൊതുജനങ്ങൾക്ക് കൂടുതൽ കാത്തിരിപ്പ് സ്ഥലങ്ങൾ ഉൾക്കൊള്ളിച്ച്,കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ പൂർണമായും ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റി സ്ഥാപിക്കുകയും, നിലവിലുള്ള കെട്ടിടത്തെ സംരക്ഷിക്കുന്നതിന് വേണ്ടി റൂഫ്ഘടന നൽകി യുമാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് .തികച്ചും സൗജന്യമായിട്ടാണ് ഗ്രാമ പഞ്ചായത്തിന് വേണ്ടി ലെൻസ്ഫെഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയത്.വിവിധ ഘട്ടങ്ങളിലായി മാസ്റ്റർ പ്ലാനിലുള്ള മാറ്റങ്ങൾ പൂർത്തീകരിക്കാനാണ് ഭരണസമിതി ഉദ്ദേശിക്കുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ