വേങ്ങര: കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങൾ വേങ്ങര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പി.ടി.എ കമ്മിറ്റി സമാഹരിച്ച് നൽകി. 35,000 രൂപയോളം വിലവരുന്ന പാത്രങ്ങളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുട്ടി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജസീന്തക്ക് കൈമാറിയത്. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ് അധ്യക്ഷ്യത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.കെ നാസർ മുഖ്യാത്ഥിയായി പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പറങ്ങോടത്ത് മുസ്തഫ, പി.ടി.എ വൈസ് പ്രസിഡന്റ് വേലായുധൻ.സി , മറ്റ് പി.ടി.എ അംഗങ്ങളായ മുസ്തഫ മങ്കട, ഫത്താഹ് മൂഴിക്കൽ, സി.ടി മൊയ്തീൻ, എം.പി അസീസ്, സിറാജ് ടി.വി, ജാബിർ ടി വി, സ്കൂൾ ടീച്ചേഴ്സായ സെബാസ്റ്റ്യൻ ജെ, രജ്ജിത്ത്, പ്രജീഷ്.പി, സൗദാബി ടി.വി എന്നിവർ സംബന്ധിച്ചു.