ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആപ്പിളിന്റെ സബ് ഡൊമൈനിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത് വേങ്ങര കണ്ണമംഗലം സ്വദേശി

വേങ്ങര: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കണ്ണമംഗലം സ്വദേശി. കണ്ണമംഗലം ചേറേക്കാട് അരീക്കാടൻ മുഹമ്മദ് -ആയിഷാബിദ മ്പതികളുടെ മകനായ നിസാമുദ്ദീനാണ് ഈ അപൂർ വമായ നേട്ടത്തിന് അർഹനായത്. ആപ്പിളിന്റെ രണ്ട് സബ് ഡൊമൈനിലെ സുര ക്ഷാവീഴ്ചയാണ് നിസാ മുദ്ദീൻ കണ്ടെത്തിയത്. ആപ്പിളിന്റെ രണ്ടു സൈറ്റിലും എച്ച്.ടി.എം.എൽ ഇൻ പിഴവാണ് ഈ ഇരുപത്തിയഞ്ചു ക്കാരന് തിരുത്താനായത്. ആപ്പിളിന്റെ എഞ്ചിനീയർ മാരെ അറിയിക്കു കയും കമ്പനി അത് പരിഹരിക്കുകയും ചെയ്തു. മുമ്പ്  ഗൂഗിൾ, യാ ഹു, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഹാൾ ഓഫ് ഫെയ്മിലും നിസാമുദ്ദീൻ ഇടംനേടിയിരുന്നു. നിസാമുദ്ദീൻ പ്ലസ് വൺ ക്ലാ സിൽ പഠിക്കുമ്പോൾ മുതൽ തന്നെ എത്തി ജെക്ഷൻ എന്ന സെക്യൂരിറ്റി പിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുകയായിരുന്നു  നിസാമുദ്ദീൻ തിരുവനന്തപുരത്തു ഉള്ള ആഡ്സി എന്ന കമ്പനി യിൽ സൈബർ സെക്യൂരിറ്റി എഞ്ചിനീയറും, മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയറുമാണ്  .ചെണ്ടപ്പുറായ ഹൈസ് കുളിൽ നിന്ന് എസ്.എ സ്.എൽ.സിയും പെരുവള്ളൂർ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തി യാക്കിയ ശേഷം അടൂർ എഞ്ചിനീയറിങ് കോളജിൽ നിന്ന് കമ്പ

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ  കണ്ടെത്തി. കൂരിയാട് രാമൻകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്, മുന്ന് ദിവസമായി ഫയർ ഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിന്റെ മുങ്ങൽ വിദക്തരും, IRW, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിനിടെ   രാമൻകടവ് ഭാഗത്തിലൂടെ ഒഴുകിപോകുന്നതായി കണ്ടതുകയായിരുന്നു. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി വെള്ളത്തിൽ പോകുന്ന ത്തിന്റെ മിനിറ്റുകൾക്ക് മുമ്പുള്ള CCTV VIDEO

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19 🌹🦚🦜➖➖➖ ◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ക്രൈംബ്രാ

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്.  ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ   മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്.  ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന  മുളങ്കൂട്ടത്തിലെ  വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും  നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും. വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ  പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ  മുങ്ങാങ്കുഴിയിടുന്ന മുഹമ്മദലിയെ ഞങ്ങൾ ക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm