പോസ്റ്റുകള്‍

ഫെബ്രുവരി 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ pinarayi vijayan kpc lalitha

ഇമേജ്
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.  ( കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്‌)

KPAC ലളിത അന്തരിച്ചു

ഇമേജ്
കെ.പി.എ.സി ലളിതക്ക് വിട തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അ

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത് NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഇമേജ്
ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത്    NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു  പദ്ധതിക്ക് മതിയായ തുക നീക്കി വെക്കുക  പ്രതി വർഷം 200 തൊഴിൽ ദിനങ്ങൾ  അനുവദിക്കുക  കൂലി 600 രൂപ ആയി വർദ്ധിപ്പിക്കുക  കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക വ്യത്യസ്ത അകൗണ്ടുകളിലായി ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്‌.  NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ K K രാമകൃഷ്ണൻ, ഷീല ദാസ്, C രവി, എന്നിവർ പങ്കെടുത്തു വേങ്ങരയിലെ 23 വാർഡിൽ നിന്നും തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ചാണ് കത്ത് അയച്ചത്.

ഹിജാബ് ധരിച്ച് കല്ലെറിഞ്ഞ സംഘികളെപൊലീസ് പൊക്കി വീഡിയോയുടെ സത്യം ഇതാണ് |Hijab issue updates

ഇമേജ്

മൂക്കിനുള്ളിൽ കുളയട്ട; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ

ഇമേജ്
മൂക്കിനുള്ളിൽ കയറിയ കുളയട്ടെയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി. പാലക്കാട് പാലക്കയം സ്വദേശിയായ മലയോര കർഷകനാണ് മൂക്കിനുള്ളിൽ അട്ട കയറിയതിനാൽ ദുരിതത്തിലായത്. ഇ.എൻ.ടി വിദഗ്ധനായ ഡോക്ടർ അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ( worm inside nose removed without surgery ) മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് പാലക്കയം സ്വദേശിയായ സിറിയക്ക് കുന്തിപ്പുഴയിലെ സി.വി.ആർ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അസ്വാഭാവികത തോന്നിയതോടെ നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ കുളയട്ടയെ കണ്ടെത്തി. 5 സെന്റി മീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ അട്ടയെ പുറത്തെടുത്തു. തോട്ടത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിനകത്തേക്ക് കയറിയതാകമെന്നാണ് നിഗമനം.

തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം

ഇമേജ്
തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം  തൂത്തുക്കുടി കോർപ്പറേഷൻ ഒരു വാർഡിൽ ലീഗ് വിജയിച്ചു കുംഭകോണം നഗരസഭ നാലാം വാർഡ് മുസ്ലിം ലീഗ് പിടിച്ചെടുത്തു  നാഗൂർ കോർപ്പറേഷൻ അഞ്ചാം വാർഡ് ലീഗ് വിജയിച്ചു ലാൽ പേട്ട നഗരസഭയിലെ നാലാം വാർഡിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വിജയം  നാഗപട്ടണം മുനിസിപ്പാലിറ്റി അഞ്ചാം വാർഡ് ലീഗ് വിജയിച്ചു അതിരമപട്ടണം ഏഴാം വാർഡ് ലീഗ് വിജയിച്ചു ഗൂഡല്ലൂർ മുൻസിപ്പാലിറ്റി വാർഡ്‌ 2ല് വിജയ്ച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ഷകീല YLPG അതുതുറയ്  മുസ്ലിം ലീഗ് വിജയിച്ചു കടയനല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ മുസ്ലിം ലീഗിന് വിജയം  കുംഭകോണം കുടൻതൈ ലീഗ് വിജയിച്ചു  ഗൂഡല്ലൂർ ഡിസ്ട്രിക് അ ദേവർഷോല  പഞ്ചായത്ത്   മൂന്നാം വാർഡും പത്താം വാർഡും ലീഗ് വിജയിച്ചു  ബന്ധ വാസി പതിനൊന്നാം വാർഡ് ലീഗ് വിജയിച്ചു പെരുമ്പട്ട ആറാം വാർഡ് ലീഗ് വിജയിച്ചു ശോഭനലൂർ മുനിസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് ലീഗ് വിജയിച്ചു  വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ വിജയിച്ചു

UDF കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭികുന്നു

ഇമേജ്
കോവിഡ് അതിവ്യാപനത്തെ തുടർന്ന്  മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ  യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും.  രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ്  ക്രമസമാധന തകർച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാർച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ഡി.എഫ് എം.പിമാർ എം.എൽ.എമാർ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.  ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോവിഡിൻ്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ  യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കും

today news

കൂടുതൽ‍ കാണിക്കുക