നമ്മുടെ കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന മിസ്സ് കേരള മത്സ്യത്തെ THE WILD LIFE പ്രൊട്ടക്ഷൻ AMENDMENT BILL, 2021 ൽ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തിയിരിക്കുന്നു, അത് കൊണ്ട് ഈ മത്സ്യത്തെ ഇനി ആരെങ്കിക്കും പിടിക്കുകയോ, അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുകയോ ചെയുന്നത് കുറ്റകരമാണ്. കേരളത്തിലെ മത്സ്യങ്ങളിൽ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തുന്ന ആദ്യമൽസ്യമാണിത്
കേരളത്തിലെ ജലാശയങ്ങളിൽ വളരെ പെട്ടെന്ന് അന്യനിന്ന് പോയികൊണ്ടിരുന്ന മിസ്സ് കേരളയെയും, വാരൽ ഇനത്തിൽ പെട്ട മയിൽ വാഹയെയും പിടിക്കൽ വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇപ്പോൾ കുറച്ച് കാലങ്ങളായി മിസ്സ് കേരള എന്ന ചെങ്ങണിയൻ മത്സ്യത്തെ വ്യാപകമായി അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുന്നുണ്ട് ഈ നിയന്ത്രണം വന്നതോടെ വിൽപ്പന നടത്തുന്നത് കുറ്റകരമാവും.
കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ നല്ല ഡിമാൻഡ് ഉള്ള മത്സ്യമാണ്. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.
പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നുള്ളൂ.
(Credit :wikipedia)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ