പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിജയാരവം-2019

വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം തങ്ങള്‍ വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: കെ.എന്‍.എ കാദര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സലീം ഫൈസല്‍ കോട്ടക്കല്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, p k അലിഅക്ബര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചാക്കീരി അബ്ദുല്‍ ഹഖ്, അബ്ബാസ് മാസ്റ്റര്‍, കെ.കെ മന്‍സൂര്‍, കോയതങ്ങള്‍ പികെ അസ്‌ലം ,എം കെ സൈനുദ്ദീന്‍ ,എം എ അസീസ് ,കെ സി മൂസ ,എന്‍.ടി, നാസര്‍കുഞ്ഞുട്ടി, കാദര്‍ പറമ്പില്‍, എന്‍.ടി മുഹമ്മദ് ശരീഫ്, പി അബ്ദ

ഊരകം മലയിൽ ടിപ്പർലോറി മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

വേങ്ങര:ഊരകം മലയിൽ പൂളാപ്പീസിനുസമീപം മിനി ഊട്ടിയിലേക്ക് പോകുന്നവഴിക്ക് ബദാംപടിയിൽ മെറ്റലുമായി വരികയായിരുന്ന ടിപ്പർലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കാരാത്തോട് ചുങ്കം കോണോമ്പാറ റാഷിദ് (24), ഉടമ വേങ്ങര വെട്ടുതോട് കൊളക്കാട്ടിൽ അനസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഊരകം മലമുകളിലെ പാറമടയിൽനിന്ന് കരിങ്കൽച്ചീളുകൾ കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട അനസിനേയും റാഷിദിനേയും മലപ്പുറത്തുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഇ.ആർ.എഫ്., ട്രോമാകെയർ പ്രവർത്തകരും ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനസിന്റെ പരിക്ക് ഗുരുതരമാണ്.

എ.ആർ. നഗർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി

എ.ആർ.നഗർ:ഡി.വൈ.എഫ്.ഐ. മേഖലാകമ്മിറ്റി എ.ആർ.നഗർ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ആർ. നഗറിൽ നിലവിലുള്ള കുടിവെള്ളപദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതി നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പി. പ്രിൻസ്‌കുമാർ ഉദ്ഘാടനംചെയ്തു. ഷാജി ചാനത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. അബ്ദുസമ്മദ്, എം. ഇബ്രാഹിം, കെ.പി. സമീർ, എം. നവാസ്, കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നീട് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

പുഴയിൽ ജലനിരപ്പ് താഴ്ന്നു; പദ്ധതികൾക്ക് ഭീഷണി

വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്ധതികൾ വെള്ളത്തിനായി ആശ്രയിക്കുന്ന കല്ലക്കയത്താണ് പ്രശ്നം രൂക്ഷമായത്. നിലവിൽ പ്രതിദിനം രണ്ടുലക്ഷം ലിറ്ററോളം വെള്ളം ഇവിടെനിന്ന് പമ്പ്‌ചെയ്യുന്നുണ്ട്. പുതുതായി തുടങ്ങുന്ന, കണ്ണമംഗലം പഞ്ചായത്തിലെ 45,000 പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള കണ്ണമംഗലം സമ്പൂർണ കുടിവെള്ള പദ്ധതി, പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ എണ്ണായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വേങ്ങര ജലനിധിപദ്ധതി, 1100 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ഇരിങ്ങല്ലൂർ ജലനിധി പദ്ധതി എന്നിവക്കെല്ലാം വെള്ളം പമ്പുചെയ്യാനുദ്ദേശിക്കുന്നതും ഇവിടെനിന്നുതന്നെ. കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്ന പമ്പുകളുടെ പൈപ്പ് വെള്ളത്തിലേക്ക് എത്താത്ത അവസ്ഥയാണ് ഇപ്പോൾ. കുടിവെള്ളം പമ്പുചെയ്യാനായി ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് കല്ലക്കയം ഭാഗത്തേക്ക് സ്വാഭാവിക വായുമർദ്ദം ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ ജലനിരപ്പ് താഴ്‌ന്നാൽ ഇതും തടസ്സപ്പെടും. പ്രശ്‌നത

SSLC ഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് മാർച്ച് നടത്തി

കണ്ണമംഗലം:കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് വട്ടപ്പൊന്ത ജനവാസ മേഖലയിൽനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് സൂചനാ പ്രതിഷേധമാർച്ച്‌ നടത്തി. കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവിടെ മാലിന്യസംസ്‌കരണപ്ലാന്റ് ആരംഭിച്ചത്. ആദ്യം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യങ്ങൾ മാത്രമാണ് സംസ്‌കരിച്ചിരുന്നത്. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളെത്തി അശാസ്ത്രീയമായി മാലിന്യം തള്ളി പോവുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം കോഴിമാലിന്യം തള്ളാനായി ഇവിടെയെത്തിയ ലോറി നാട്ടുകാർ പിടികൂടിയിരുന്നു. മാർച്ച് വാർഡംഗം കാബ്രൻ നൗഷാദ് ഉദ്ഘാടനംചെയ്തു. പി.പി. സൈതു അധ്യക്ഷനായി. പി.കെ. അനിൽകുമാർ, പൊലിയാടത്ത് സരോജിനി, നവാബ് പുള്ളാട്ട്, അഫ്‌സൽ പുള്ളാട്ട്, പറമ്പൻ ഷറഫുദ്ധീൻ എന്നിവർ നേതൃത്വംനൽകി.

today news

കൂടുതൽ‍ കാണിക്കുക