വലിയോറ: പി വൈ എസ് പരപ്പിൽ പാറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന വലിയോറ ഫുട്ബോൾ ലീഗ്2017ലെ ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് DISCO പൂകുളംബസാർ LEGENDZ അരീക്ക പള്ളിയളിയെ പരാജയപ്പെടുത്തി ,പൂകുളം ബസാറിന്റെ ഫസ്റ്റ് കളിയിൽ സമനില ആയതിനാൽഇതോടെ ഡിസ്കോ പൂകുളം ബസാറിന് സെമിയിലേക്കുള്ള സത്യധ വർത്തിച്ചു . അതെ സമയം ഇനിയുള്ള മത്സരങ്ങൾ അരീക്കാപ്പള്ളിയാളിക്ക് നിർണ്ണായകമാണ്
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.