പ്രിയപ്പെട്ടവരെ,
നല്ല ആരോഗ്യവാനായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ആരോഗ്യത്തിനായി സർവശക്ത നോട് പ്രാർത്ഥിക്കുകയല്ലാതെ നമ്മൾ ശരീരത്തെ പരിപാലികാറുണ്ടോ?.. ഇല്ല. എന്നാൽ ഈ സത്യം മനസ്സിലാക്കിയവർ പറയാറുണ്ട് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന്. പക്ഷെ ഈ തിരക്ക് പിടിച്ച യുഗത്തിൽ ശരീരം മാത്രം ശ്രദ്ധിച്ച് ജീവിക്കാന്നും സാദ്യമല്ല. എന്നാൽ മിക്ക രോഗങ്ങളും തുടക്കത്തത്തിലേ രോഗനിർണ്ണയം നടത്തി ഫലപ്രദമായ ചികിത്സ നൽകിയാൽ ഫലപ്രാപ്തിയിൽ എത്തുന്നുണ്ട്
അത് കൊണ്ടാണ് ഈ കാലഘട്ടത്തിൽ രോഗനിർണ്ണയ ചെക്കപ്പ്കൾക്ക് പ്രാധാന്യം വർധിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആരോഗ്യ പ്രവർത്തകരും സംഘടനകളും രോഗനിർണ്ണയ ക്യാമ്പുകൾ സൗജന്യമായി ഒരുക്കുന്നതും.
പ്രഷർ, സുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യമ്പും നേത്രപരിചരണ ക്യാമ്പും സാധാരണ നടത്തിവരുകയും ഫലപ്രാപ്തിയിൽ എത്തുകയും ചെയ്യുന്നുണ്ട്. വൃക്കരോഗങ്ങൾ വർദിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഒരു സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നല്ലവരായ നാട്ടുകാരും സാമ്പത്തിക സഹായത്തോടു കൂടി സംഘടിപ്പിക്കുകയാണ് വലിയോറ മുതലമാട് മഹല്ല്.
(ഇൻഷാ അല്ലാഹ്) മെതുലാട് മഹല്ല് കുടുംബ സംഗമത്തോടനുബന്ധിച്ച് 29.04.17 ' ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഈദ് ഗാഹ് മൈതാനിയിൽ വെച്ച് നടത്തപ്പെടുന്ന ഈ പരിപാടിയിലോട്ട് എല്ലാവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ