ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല. നിൻെ ആയുസ്സാണ് അത്പോലെ ഓരോ ന്യൂ ഇയ്റും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് .. ചിന്തിക്കൂ മാറൂ ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി കെ കുഞ്ഞാലൻകുട്ടി സാഹിബ്, കൃഷി ഓഫീസർ (ശീ നജീബ,MNREGട ഓവർസിയർ മുബഷീർ, അസിസ് പറങ്ങോടത്ത്, ആയിഷാബി, മറ്റു വാർഡ് മെമ്പർ മാരും ചേർന്ന് കൂരിയാട് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നിന്ന്

......ഇന്ന് നമ്മ ഒരു സിനിമ കാണാന് പൊയിരുന്നു . 4D ആയിരുന്നത്രേ 450 രൂപ ടിക്കറ്റ്. ഞാന് ചോദിച്ചു

"ഇതുനുംമാത്രം എന്താ!!!!! ?? അല്ല എന്താ ഈ 4D?? " അവൻ 4D യുടെ സവിശേഷതകൾ വിവരിച്ചു. "നമ്മ ഇരിക്കുന്ന കസേര ആടും മഴ പെയ്യുമ്പൊ നനയും അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ് ടെക്നോളജിയാ....!!!!!!" ഇതൊക്കെ പത്ത് ഇരുപത് കൊല്ലം മുമ്പേ വിനോദ്,വിചിത്ര ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ വേങ്ങര കാർക്കല്ലെ അറിയൂ....😏 ഇരിക്കുന്ന കസേര ഇളകും മഴ പെയ്താൽ നനയും..... കാറ്റും അടിക്കും...... അതും 2 രൂപ ടിക്കറ്റ്.......😜

I'm proud valiyora

വലിയോറ വേറേ ലെവൽ ആണു makkale... ...😄✌🏻 ജീവിക്കാേണൽ ath വലിയോറയിൽ thanne ജിവിക്കണം Traffic block ഇല്ല ☺ Kallu shaap ഇല്ല ☺ Kallu kudi ഇല്ല... 😜എത്ര ബീഫ് ഫ്റൈ വേണലും തിന്നാം.... 🐃🐄 ആരും ചോദിക്കാനും വരൂലാ .. ☺☺☺ ഫുഡിനു ഫുഡ് 🍗 💥✨അടിക്കു അടി 💪💢 😘എങ്ങോട്ട് ഇറങ്ങിയാലും മൊഞ്ചത്തിമാര് 💏 ഇങ്ങാട്ട് വന്നു വെര proposing ആണു 😍 😎സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന എന്നാൽ വഞ്ചിച്ചാൽ ചങ്ക് പറിച്ചെടുക്കുന്ന ആൺപിളേളരുടെ നാട് ...💪🏻😎 എത്ര വേണലും ലൈൻ അടിക്കാം 💏 ❤ സദാചാര പോലീസ് ഇല്ല .. 👮🏿👮🏿🚫 🚕വണ്ടി തട്ടാണേൽ(Accident) 🚑അത് വലിയോറയിൽ വച്ച് thanne thattanam....വലിയോറ ക്കാരുടെ സ്നേഹവും❤ പരിചരണവും അപ്പാ ഇങ്ങക് മനസ്സിലാവും 😍 😘 😎എവിടേം നല്ല നല്ല ചുള്ളൻ ❤ ചെക്കമ്മാരാണ്😉 അല്ലാെത മറ്റുള്ളവരേ പാെല 👹 മുടീം വെട്ടാതേ കുളീം നനേം ഇല്ലാെതെ നടക്കണതല്ല ഫ്രീക്.... 😏 😘എവിടെ നോക്കിയാലും സ്നേഹ സമ്പന്നരായ ആൾക്കാർ മാത്രം ..😚 I'm proud valiyora ..😍☺✌🏻💪

anjukandan family meet photos availabile

മലപ്പുറം ഐഡിയ വരിക്കാർക്ക് 4G

സേവനം ലഭ്യമായ വിവരം സന്തോഷത്തോടെയുംഅഭിമാനത്തോടെയുംഅറിയിക്കുന്നു. ഇനിയും 4G സേവനം ലഭ്യമാകാത്ത 2G /3G‌ വരിക്കാരുണ്ടെങ്കിൽ അടുത്തുള്ള ഐഡിയ ഷോറൂമിൽ ബന്ധപ്പെട്ട് 4G‌ സിം സൗജന്യമായി കൈപറ്റാവുന്നതാണ്... എല്ലാ 3G റീചാർജുകളും ഒരു മാറ്റവും കൂടാതെ 4G‌ യിൽ ആസ്വദിക്കാവുന്നതാണ് 3G = 4G ഇസ്‌ എ ഗുഡ്‌ ഐഡിയ

മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു

വേങ്ങര പഞ്ചായത്ത് പ്രസി ഡന്റിന്റെ ജനസമ്പർക്ക പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു.ചെയർമാൻ.പി അസീസ് സമീപം (info :Yoosufali Valiyora )

ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ

Writer:Hassan Valiyora ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ ബൈത്തുറഹ്മയുടെ പൂമുഖവാതിൽ തുറന്ന കൊടുക്കൂ ന്നത് ഒരു കൂടുംബത്തിന്റെ സ്വപ്ന സാഫല്യത്തിലേക്കാണ്. അകതാരിന്റെ കോണിലെ വിടെയോ മാറ്റി വെച്ച സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക്­! ഈ ചരിത്ര നിമിഷത്തിന് വർണ്ണച്ചിറക് നൽകാൻ നമ്മുടെ ഈ കൂട്ടായ്മക്കായി എന്നുള്ളതിൽ അനൽപമായ ചാരിതാർത്ഥ്യം നമുക്കുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് കാലഗതിയിൽ പറിച്ച് നട്ട നമ്മൾ ഓരോരുതരും ഈ സദുദ്യമതത്തിൽ അവടേതായ ഇടപെടലുകളും സാന്നിദ്ധ്യവും അടയാളപ്പെടുത്തിയിട്ട­ുണ്ട്. ഈ കൂട്ടായ്മയിൽ ഭുരിഭാഗം സുഹൃത്തുക്കളും തുഛമായ ശമ്പളം വാങ്ങി, 12 ഉം 14 ഉം മണിക്കൂറോളം ജോലി ചെയ്ത് തന്റെ കുടുംബത്തിന്റെ പരാധീനതകളകറ്റാൻ പാടുപെടുന്നവരാണ്. വളരെ കുറച്ച് പേർ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ളവരും ഉണ്ട് എന്നുള്ള കാര്യം മറച്ച് വെക്കുന്നില്ല. എല്ലാവരും തുറന്ന മനസ്സോടു കൂടി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ പ്രവർത്തിച്ചു.അതിന്റ­െ വിജയമാണ് നമ്മുടെ പ്രതീക്ഷകപരിയായ് നല്ലൊരു സംഖ്യ സ്വരൂപിക്കാൻ നമുക്ക് കഴിഞ്ഞ്.ആർക്കും കൂടുതൽ പ്രാധാന്യം നൽകൽ അപ്രസക്തമാണ്. ഈ ക...

ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്...

1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും. 2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝 3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു 4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝 5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് "ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ" എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്! 6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂 7. റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര്...

മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു ദിനം എല്ലാ വര്ഷവും ഡിസംബര് 10

മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.1948ഡിസംബര് 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന് തീരുമാനമെടുത്തു.എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള് സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള് സംഘടിപ്പിക്കുന്നത്.അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്, സര്ക്കാരേതര സംഘടനകള് ഈ ദിനത്തില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കുന്നു. ഓരോവ്യക്തിക്കുംഅന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില് ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ളസംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള് എന്നീ അവസ്ഥയില് ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില് ഉള്ള ...

ചെന്നെയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഒരു സൈനികന്റെ അനുഭവം...

ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്‌... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു... ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ്‌ മാത്രം.... ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ആയി എന്ന്... വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ്‌ പാക്കറ്റ് രണ്ടായി മുറിക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു കൊടുക്കൂ..." സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല... ഒടുവിൽ ബ്രെഡ്‌ പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു. പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ്‌ വേണ്ട എന്ന് പറഞ്ഞത്?" "അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"... പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു... അപ്പോഴതാ വരന്നു ബ്രെഡ്‌ ക...

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു

ഒരു വാചകം ചുവരിൽ എഴുതണം.പക്ഷേ ഒരു നിബന്ധനയുണ്ട്. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം. ബീർബൽ എഴുതി. . . . . . . . "ഈ സമയവും കടന്ന് പോകും"

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ