9/12/15

ചെന്നെയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഒരു സൈനികന്റെ അനുഭവം...

ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്‌... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ
കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു...
ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ്‌ മാത്രം....
ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം
ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന
കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ
ആയി എന്ന്...

വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ്‌ പാക്കറ്റ് രണ്ടായി മുറിക്കാൻ
തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു
കൊടുക്കൂ..."
സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല...
ഒടുവിൽ ബ്രെഡ്‌ പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു.
പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ്‌ വേണ്ട എന്ന് പറഞ്ഞത്?"
"അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ
അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു
ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"...
പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു...
അപ്പോഴതാ വരന്നു ബ്രെഡ്‌ കിട്ടിയ കുട്ടി കയ്യിൽ കുറച്ച് ബ്രെഡ്‌
പീസുമായി...അതവൻ ബ്രെഡ്‌ കിട്ടാത്ത കുട്ടിക്ക് നീട്ടി..."പകുതി ഞാൻ
കഴിച്ചു...ഇത് നീ കഴിക്കൂ..."
"നീ ഒന്നും തിന്നിട്ടുണ്ടാവില്ല എന്ന് അമ്മ പറഞ്ഞു"...

നമ്മൾ ജീവിതം എന്തെന്ന് അറിയാൻ പ്രളയം വരുന്നത് വരെ കാത്തിരിക്കരുത്...ഇന്നലെ വരെ
ചേരിയിലും ഫ്ലാറ്റിലും താമസിച്ചിരുന്നവർ...പരസ്പരം കണ്ടാൽ
മിണ്ടാതോർ..ഇന്നു ഒരു വ്യത്യാസവും ഇല്ലാതെ ആഹാരം പങ്കിടുന്നു...
നമ്മൾ നല്ല ജീവിത സാഹചര്യങ്ങളിൽ കഴിയുമ്പോൾ എല്ലാവരോടും സ്നേഹത്തോടെ
പെരുമാറുക...അതിനു പ്രളയം വരെ കാത്തിരിക്കണ്ട...
ഒരു പുഞ്ചിരി അതുമതി...