14/12/2015

ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്...

1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit
ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ
ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ
പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും.


2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN
ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ
ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝


3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു
സുഹൃത്ത് എനിക്കുമുണ്ടായിരുന്നു


4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ
എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝


5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് "ചില്ലറ
ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ" എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്!


6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ
എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂


7. റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു
പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന്
ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ
നോട്ട്‌ കേസിൽ പ്രതിയായി ജയിലിലാ......🖕🏻🖕🏻🖕🏻😐😐😜😜


8. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഫാൻ മുറിഞ്ഞ് തലയിൽ വീണ് പരിക്കേറ്റെന്ന്
പറഞ്ഞ് ഉഷ ഫാനിനെതിരെ കേസ് കൊടുത്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.


9. ചെന്നൈയിൽ വെള്ളപൊക്കം ആയത് ക്കൊണ്ട് Calicut
University പരീക്ഷ മാറ്റി വെക്കുമോ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് എനിക്കുണ്ടായിരുന്നു.


10. പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട്
പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ
എനിക്കുണ്ടായിരുന്നു😂


11. മുൻപ് Pair ചെയ്ത ഫോണിന്റെ പേരു കണ്ട് ബ്ലൂടൂത്ത് ഓഫ് ആക്കാൻ ഫോൺ
വിളിച്ച് പറഞ്ഞ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.


12. പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ
ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.

അതൊക്കെ ഒരു കാലം :)


13. ഇത്രേം കാലമായിട്ടും ‪#‎ട്രെയിനിനു
ടയറിടാതെ വെറും ‪#‎റിമ്മില്‬
ഓടിക്കണതാണ് ഞാൻ കണ്ട ഏറ്റോം
‪#‎വെല്ല്യ_അഴിമതി‬..


14. കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂


15. പത്താം ക്ലാസിൽ ഗ്രൂപ്പ് ഫോട്ടൊ എടുക്കാന് അത്തറും പൂശിവന്ന ഒരു
കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു....
അവളെ യൊക്കെ ഇപ്പൊ ആരാണവൊ കല്യാണം കഴിച്ചെ...


16. ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന്
പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 😂😂😂


17. Exam ഹാളില്‍ വച്ച് ഒന്നുമറിയാതെ മിഴിച്ചു നിക്കുന്ന എൻറെ
മുന്നിലേക്ക് ഒരു തുണ്ട് കടലാസിൽ "MaChaa.. plZ lyK my proFile Pic "
എന്നെഴുതി എറിഞ്ഞുതന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു....!!😊😄


18. താൻ വഴിതെറ്റാൻ കാരണം തൻറെ ചെറുപ്പകാലത്ത് GOOGLE MAP
ഇല്ലാത്തതാണെന്ന് പറഞ്ഞ് നടക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.


19. New.... ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്തു ടീച്ചർസ്‌ സൺ ഗ്ലാസ്‌
വചായിരുന്നു പടിപിചിരുന്നതു ... കാരണം അത്ര യും ബ്രൈട്ട്‌ അയിരുന്നു
ഞാൻ😁😁 അതൊക്കെ ഒരു കാലം😬😔😜😬😏😒😌


20. നാഷണൽ പെർമിറ്റ് ലോറിയിൽ mangalore എന്നത് മാങ്ങ ലോറി എന്ന് വായിച്ച
ഒരു കൂട്ടുകാരന് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു


21. ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ
കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.


22. ഒരു ഗ്രൂപ്പിൽ ഇട്ടത് അത് വീണ്ടും വീണ്ടും ആ ഗ്രൂപ്പിൽ ഇടുന്ന
കൂട്ടുകാർ എനിക്കുണ്ടായിരുന്നു.


23. എന്നെ അറിഞ്ഞുകുടാത്ത ഒരു കൂട്ട്ക്കാരൻ എനിക്ക് ഉണ്ടായിരുന്നു അവൻ
ഇപ്പോ എവിടെ ആണവോ😆😜


24. അങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.........
ഇങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.....
എന്ന് പറഞ്ഞ് POST ഇടുന്ന കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നു😂😂😂


25. ഞാനൊക്കെ പണ്ട് എനിക്ക് കിട്ടുന്ന Love Letter-ൾ വീട്ടിൽ കൊണ്ട്
കൊടുക്കുമായിരുന്നു; മാസാവസാനം അതൊക്കെ തൂക്കി വിറ്റിട്ട് അമ്മ എനിക്കു്
ബിരിയാണി മേടിച്ച് തരുമായിരുന്നു. അതൊക്കെ ഒരു കാലം..


26. രാവിലെ ക്ളാസില്‍ വന്ന് ഇന്ന് ലീവെടുതവരെലാം എണീറ്റ് നില്‍കാന്‍
പറഞ്ഞ സാറുണ്ടായിരുന്നു എനിക്ക്. അങ്ങേരൊക്കെ റിട്ടയര്‍ ആയോ എന്തോ

27. പരീക്ഷക്ക് Answr ഒന്നും കിട്ടാതെ വെറുതെ ഇരുന്ന എന്നോട്
അടുത്തിരിക്കുന്നവള്‍ ചോദിക്കുവാ,അവളുടെ പേപ്പറില്‍ മാര്‍ജിന്‍ വരച്ചു
തരാവോന്ന്.
പകച്ചു പോയി എന്‍റെ ബാല്യം😖

28. ജാതി നോക്കാതെ,,
മതം നോക്കാതെ,,
പാർട്ടി നോക്കാതെ,,

അടുത്ത വളവിൽ‪#‎പോലീസ്‬
ഉണ്ടെന്ന് ലൈറ്റടിച്ചും കൈ കൊണ്ട് ആംഗൃം കാണിച്ചും രക്ഷപ്പെടുത്താനുള്ള
കേരള മക്കളുടെ ഐകൃം...

അത് ഒരു‪#‎നടേശൻ‬വിചാരിച്ചാലും തകർക്കാൻ പറ്റില്ല..
💪

29. വെയിലത്തു നിൽക്കണ
പൊലിസുകാരെ കാണുമ്പൊ
സഹതാപം തോന്നീട്ട് ഞാൻ വണ്ടി
നിർത്തി നൂറും അഞ്ഞൂറും കൊടുത്ത
കാലമുണ്ടായിരുന്നു..!

മ്... അതൊക്കെ ഒരു കാലം...!!! 😐😐😐

30. ക്രിക്കറ്റ് കളിക്കുമ്പോ ബാറ്റ് ചെയ്യാനുള്ള ആക്രാന്തം മൂലം സ്വന്തം
ടീമിലെ തന്നെ ബാറ്റ് ചെയ്യുന്നവര്‍ ഔട്ട്‌ ആവണേ എന്നാവും നമ്മുടെ ഒക്കെ
പ്രാര്‍ത്ഥന ...

എന്നിട്ട് ഔട്ട്‌ ആയ അവനോട് ഒരു ഡൈലോഗും ..

"എന്ത് പണി ആണെടാ കാണിച്ചേ !! നോക്കി കളിക്കെണ്ടേ :😃😃😃

31. പരീക്ഷക്ക് വേണ്ടി നേരം പുലരുവോളം ഉറങ്ങാതെ ഇരുന്ന് പഠിച്ച് രാവിലെ
കിടന്നുറങ്ങി എക്സാം മിസ്സായ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്......
അവനൊക്കെ ഇപ്പൊ എവിടെയോ...? എന്തോ....?😆😆😆

32. സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മൾ ഇന്റർവെല്ലിനും മറ്റും പുറത്തു
പോകുന്ന നേരം നോക്കി നമ്മളെ ബാഗിൽ നിന്നും ഫോറിൻ പെൻസിലും ഉമ്മ
ലഞ്ച്ബോക്സിൽ വെച്ച് തരുന്ന ചിക്കൻ ഫ്രൈയും ഒക്കെ അടിച്ചുമാറ്റുന്ന ഒരു
കൂട്ടുകാരാൻ ഉണ്ടായിരുന്നു എനിക്ക്.

ഓനിപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായി ജോലി ചെയ്യുന്നു.

😋😋😋😋

33. വാർഷിക പരീക്ഷയിൽ ഒന്നും എഴുതാൻ അറിയാതിരുന്നപ്പോൾ "ഒറ്റ തന്തക്ക്
പിറന്നവനാന്നെങ്കിൽ ജയിപ്പിക്കെടാ എന്നെ " എന്ന് എഴുതി വച്ച കൂടുകാരൻ
എനിക്കുണ്ടായിരുന്നു ... അവനൊക്കെ ഇപ്പൊ ജീവിച്ചിരിക്കുന്നുണ്ടോ ആവോ ?😜

34. കാലത്ത് JOGGINGനു പോകുമ്പോൾ ബൈക്കിൽ DROP ചെയണോ എന്നു ചോദിച്ച
സുഹ്യത്ത്‌ എനിക്കും ഉണ്ടായിരുന്നു...


അവനൊകെ ഇപ്പോ ചത്തുക്കാണും..

35. ഗ്രൂപ്പിൽ ചളി അടിക്കുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്ന
അവൻ ഒക്കെ ഇപ്പം എവിടാണെന്ന് നന്നായി അറിയാം

36. പൊട്ടുമെന്ന് ഉറപ്പിച്ച പരീക്ഷ പാസായപ്പൊള് മനം നൊന്ത് റീവാലുവേഷന്
കൊട്ത്ത കൂട്ടുകാരനും ഉണ്ടായിരുന്നു എനിക്ക്... ☺

37. ഞാൻ സ്കൂൾ വിട്ട് വന്ന് വൈകുന്നേരം ക്രിക്കറ്റ്‌ കളിക്കാൻ പോകുന്നേരം
റേഷൻ പീടികയിൽ പറഞ്ഞയചില്ലായിരുന്നെങ്കിൽ ഇന്ത്യക്കൊരു വെടിക്കെട്ട്‌
ബാറ്റ്സ്മൻ നഷ്ടപ്പെടില്ലായിരുന്നു ...

38. നാലാം ക്ലാസിൽ പഠിച്ചിരുന്നക്കാലം
.
.
3 രൂപയുടെ പൊട്ടിയ Scale നെ
5 രൂപയുടെ Super Glue വാങ്ങി
ഒട്ടിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
.
.
അവനൊക്കെ ഇപ്പൊ എവിടേയാണോ ആവോ

39. റേഷൻ കടയിലേക്ക് അമ്മ അരി വാങ്ങാൻ വിട്ടപ്പോൾ റേഷൻകട തുറക്കാത്തപ്പോൾ
അപ്പുറത്തെ മാനുക്കാക്കാന്റെ കടയിൽ അടുത്തെവിടേയാ വേറെ റേഷൻ കട എന്ന്
ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കിപ്പോഴും ഉണ്ട്

40. ഇൻഡ്യൻ കോഫി ഹൗസിൽ ചായകുടിക്കാൻ പോയപ്പോൾ രാജാവേ 3 ചായ എന്ന്
പറഞ്ഞ കൂട്ടുകാരാൻ എനിക്ക് ഉണ്ടായിരുന്നു 😉😉

വിടില്ല ഞാൻ 😜

41. ചെസ്സ്‌ കളിക്കാൻ വിളിച്ചപ്പോ നീ ഗ്രൌണ്ടിലേക്ക് പൊക്കോ അളിയാ ഞാൻ
ബൂട്ട് ഇട്ടിട്ട് വന്നേക്കാം എന്ന് പറഞ്ഞ ഒരു കൂട്ടുകാരാൻ എനിക്കും
ഉണ്ടായിരുന്നു...
🙏

42. എക്സാമിനു ദയ തോന്നിയിട്ട ഞാൻ കോപ്പി അടിക്കാൻ കൊടുത്ത എന്റെ ആൻസർ
ഷീറ്റ് അവന്റെ ആൻസർ ഷീറ്റിന്റെ കൂടെ തുന്നി കെട്ടി ടീച്ചർക്ക് കൊടുത്ത
എന്നെ തോൽപിച്ച ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😞😞😞😢😄

43. ഇംഗ്ലീഷ് ന്റെ എക്സമിനു ഫിസിക്സ്‌ ന്റെ കോപ്പി തന്ന ഒരു
കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു ........ അവനൊക്കെ ഇപ്പോൾ എവിടെ ആണോ
എന്തോ ????.............

44. പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ എന്നു ചോദിച്ച ഒരു
സുഹൃത്ത് എനിക്കുണ്ടായിരുന്നു😊☺

45. ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ‌ വേണ്ടി
സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്ന‌കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്😣😣

46. വീട്ടിലെ ലാൻഡ് ഫോണിൽ എന്നെ വിളിച്ചിട്ട്.."അളിയാ നീ 🏻 എവിടാ..? "
എന്ന് ചോദിക്കുന്ന ഒരു കുട്ടുകാരൻ 👬എനിക്കുണ്ടാർന്നു😄😄😄

47. പണ്ട്‌ ബോട്ടിൽ പോകുമ്പോൽ എഞ്ചിൻ ഓഫ്‌ ആയതുകണ്ട്‌ ബോട്ട്‌
തള്ളിത്തരാൻ വെള്ളത്തിലെക്ക്‌ ചാടിയാ ഒരു കൂട്ടൂക്കാരൻ എനിക്കും
ഉണ്ടാർന്നു...എവിടെയാണോ അവൻ😜😜

48. പെണ്ണ് കാണാൻ പോയപ്പോൾ പെണ്കുട്ടിയോട് വീടെവിടെ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു😄😍😜

49. പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു
കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു...
പാവം അവന്റ്റെ നാലാം അണ്ടാണിന്ന് ....

Ini aarum angane; ingane; Pand enik ennonnum paranj onnum idan nilkkaruth... 😂