ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും. സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. Courtesy : whatsapp

ഒരു രാജാവ്‌ പരിവാരങ്ങളോടൊപ്പം ഒരു കുളത്തില് കുളിക്കാന് പോയി , അപ്പോള് അവിടെ കുറെ പെണ്കുട്ടികള് കുളിക്കുകയായിരുന്നു , രാജാവ് വരുന്ന

് കണ്ട അവര് കരയിലേക്ക് കയറി , അതില് ഒരു സുന്ദരി ആയ പെണ്കുട്ടിയെ രാജാവിനു ഇഷ്ടമായി .. കുളി കഴിഞ്ഞു കൊട്ടാരത്തില് തിരിച്ചെത്തിയ രാജാവിന്റെ മനസ്സില് നിന്ന് ആ കുട്ടിയുടെ മുഖം മായുന്നില്ല , ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാന് ഉത്തരവിട്ടു ... ഭടന്മാര് അന്വേഷിച്ചു, അത് ഒരു സുനാര് എന്ന് പറയുന്ന ഒരാളുടെ മകള് ആയിരുന്നു .. രാജാവ്ഭ സുനാറിനെ കൊട്ടാരത്തിലേക്ക്ട വിളിപ്പിക്കാന് ആളെ അയച്ചു... 2 ദിവസം കഴിഞ്ഞു സുനാര് വന്നില്ല , ഒരാഴ്ച്ച കഴിഞ്ഞു സുനാര് വന്നില്ല ,വീണ്ടും ആളെ അയച്ചു അപ്പോള് അയാള് നാട് വിട്ടതായി അറിഞ്ഞു ... രാജാവ് സുനാരിനെ തിരയാന് ഉത്തരവിട്ടു , പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും സുനരിനെ കിട്ടിയില്ല , സുനാരിനെ കണ്ടു പിടിക്കുന്നവര്ക്ക് രാജാവ് സമ്മാനം പ്രഖ്യാപിച്ചു എന്നിട്ടും സുനരിനെ കിട്ടിയില്ല . അയല്രാജ്യത്തെ രാജാക്കന്മാരോട് സഹായം തേടി എന്നിട്ടും സുനരിനെ കിട്ടിയില്ല .. അവസാനം രാജാവ് ഈ കേസ് cbi ക്ക് കൈമാറാന് തീരുമാനിച്ചു , സിബിഐ അന്വേഷിച്ചു പക്ഷെ സുനരിനെ കിട്ടിയില്ല ,, സുനാരിനു വേണ്ടി രാജാവ് ഒരു പാട് സമയം കളഞ്ഞു , ഈ പോസ്റ്റ്‌ വായിച്ചു നിങ്ങളുടെ സമയം പോയത് പോലെ ചിരിക്കണ്ട : കോപ്പി പേസ്റ...

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അവളുടെ സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക് ആകർഷിച്ചത്.. വൈകിയാണെങ്കിലും അവളും അവനെ ഇഷ്ടപ്പെട്ടുതുട ങ്ങി.. അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു.. തമ്മില് വിട്ടു പിരിയാന് കഴിയാത്ത അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.. അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും കുറവായിരുന്നു... അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. സ്വതവേ മുൻകോപിയായിരുന്ന അവൻ പതിയെ ശാന്തനും സൗമ്യനുമായി മാറി.. ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും അവളെത്തന്നെ വിവാഹം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി വരും എന്ന സാഹചര്യവും ഉണ്ടായി.. അവളുടെ ഉപരിപഠനത്തേക്കു റിച്ചായിരുന്നു അവന്റെ ഏറ്റവും വലിയ ആകുലത.. അവള് ഉപരിപഠനത്തിനു പോയതിനു ശേഷം അവളുടെ കാര്യം വീട്ടില് പറയാമെന്നും അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില് നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ തന...

ഖമറുൽ ഉലമയും പേരോട് ഉസ്താദും ഇന്ന്

മഗ്ര്രിബിനു ശേഷം വേങ്ങര വലിയോറ ദാറുൽ മആരിഫ് സമ്മേളനത്തിൽ സംബന്ദിക്കുന്നുഏവർക്കും സ്വാഗതം

ഒരു സീറ്റ് മാത്രം ഒഴിവുള്ള ബസ്സിൽ ഇരിക്കാനായി പരസ്പരം തല്ലു കൂടുന്ന രണ്ട് സ്ത്രീകളോട് കണ്ടക്ടർ

നിങ്ങളിൽ ആർക്കാണ് പ്രായം കൂടുതലുള്ളത്,അവർ ഇരിക്കട്ടെ... രണ്ടുപേരും പരസ്പരം നോക്കി..😏 😏 യാത്ര അവസാനിക്കും വരെയും ആ സീറ്റ് ഒഴിഞ്ഞുതന്നെകിടന്നു,,,.😥 😥 😳 ..😃 😄

വലിയോറ സൗഹ്രദവേദി ജിദ്ദയുടെ ആഭിമുഖ്യത്തിൽ 22 മെയ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

എഞ്ചിനിയർ മുഹമ്മദ് ശഹദാബ് നയിക്കുന്ന പ്രവാസികളമായി ബന്ധപെട്ട് മോട്ടിവേഷൻ (എന് എൽ പി ) ക്ലാസും , അഷ്റഫ് വലിയോറ നയിക്കുന്ന ഗാനമേളയും, പ്രസ്തുത ചടങ്ങിൽ വെച്ച് നാസർ പൂക്കയിലിനു യാത്രയപ്പും നൽകുന്നു, എല്ലാ വലിയോറക്കാർക്കും ശറഫിയ്യ ലക്കി ദർബാർ ഹോട്ടലിലേക്കു സ്വാഗതം. Copy to Nazer Pookayil

നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? story writer = USMAN iringattiri

story writer = USMAN iringattiri അവളെ നിങ്ങള് ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ? എത്ര വട്ടം അവളുടെ മുടിയിഴകളില് തലോടാറുണ്ട് ? എത്ര പ്രാവശ്യം അവളെ മാറോട് ചേര്ക്കാറുണ്ട് ? അവളുടെ കൈകളില് എത്ര വട്ടം സ്നേഹപൂര്വ്വം പിടിച്ചു ഓമനിക്കാറുണ്ട് ? മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ? ചോദ്യങ്ങള് കേട്ട് ഞെട്ടേണ്ട !! ഇത് ഞാന് നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല ഇന്ന് ജുമുഅ ഖുതുബ യില് ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള് ആണ് !! ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്ക്കായി നിങ്ങള് അവളെ വിളിക്കുന്നു അതെവിടെ ഇതെവിടെ അത് ഇങ്ങോട്ട് കൊണ്ടുവാ അത് താ ഇത് താ നീ എവിടെ പോയി ഇരിക്കുന്നു ഒന്ന് വേഗം വാ തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്പ്പിക്കുന്നത് എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്ക്കുന്നത് എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ? എന്നിട്ടോ ? നീ അവള്ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ? അവളെ ഏതെങ്കിലും വീട്ടു കാര്യത്തില് സഹായിക്കാറുണ്ടോ ? അവളെ എന്തെങ്കിലും കാര്യത്തില് അഭിനന്ദി ക്കാറുണ്ടോ ? യാ ഫാത്തിമാ യാ ഹുര്മാ യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ? ...

വലിയോറ പരപ്പിൽ പാറ .ചെള്ളി തൊടുവിൽ നിര്മിക്കുന്ന

ഗൗസിയ സുന്നി സെന്റെരിൻ 15.5.2015. നാളെ .വെള്ളിയയ്ച്ച രാവിലെ എഴ് മണിക്ക് ബഹു . ജഹ്ഫർ തുറാബ് തങ്ങള് പാണകാട് , കുറ്റി അടിക്കും ......ഏവര്ക്കും...സ്വാഗതം

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു..... മഴ വന്നു വിളിക്കുമ്പോഴൊക്കെ അവളിറങ്ങിപ്പോകാറുണ്ട്.🍀

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

✅ ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ( https://play.google.com/store/apps/details?id=com.aranoah.healthkart.plus , only 2.9MB) 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. 4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്! (ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!) ( whatapp ) 👪👪👪👪👪👪👪

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.