26/05/2015

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ
പഠിക്കുകയായിരുന്ന അവളുടെ
സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക്
ആകർഷിച്ചത്.. വൈകിയാണെങ്കിലും
അവളും അവനെ ഇഷ്ടപ്പെട്ടുതുട
ങ്ങി..
അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു..
തമ്മില് വിട്ടു പിരിയാന് കഴിയാത്ത
അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു..
അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും
കുറവായിരുന്നു...
അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ
വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന
സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന
അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി
ഉപേക്ഷിച്ചു..
സ്വതവേ മുൻകോപിയായിരുന്ന അവൻ
പതിയെ ശാന്തനും സൗമ്യനുമായി മാറി..
ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ
ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും
അവളെത്തന്നെ വിവാഹം ചെയ്യണമെന്ന
അതിയായ ആഗ്രഹമുണ്ടായിരുന്നു...
ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി
വരും എന്ന സാഹചര്യവും ഉണ്ടായി..
അവളുടെ ഉപരിപഠനത്തേക്കു
റിച്ചായിരുന്നു
അവന്റെ ഏറ്റവും വലിയ ആകുലത..
അവള് ഉപരിപഠനത്തിനു പോയതിനു ശേഷം
അവളുടെ കാര്യം വീട്ടില് പറയാമെന്നും
അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില്
നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും
അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ
തന്നെ ജോലിയുള്ള ഒരു പെണ്കുട്ടി
മാത്രമായിരുന്നു അവന്റെ സ്വപ്നം..
അവളെ, തന്റെ വീട്ടുകാരുടെ
അന്ഗീകാരത്തോടെ സ്വന്തമാക്കുവാന് ആ ഒരു
മാര്ഗം മാത്രമേ അവന് മുന്പില്
ഉണ്ടായിരുന്നുള്ളൂ..
എം.ബി.എ. ബിരുദധാരിയായ അവന്, അവളും
എം.ബി.എ. പഠിക്കണമെന്ന്
ആഗ്രഹിക്കുകയും അതവളോട്
ആവശ്യപ്പെടുകയും ചെയ്തു..
എങ്കില് അവള്ക്കു താല്പര്യം മെഡിസിന്
പോകണമെന്നായിരുന്നു..
പിന്നീടുള്ള ദിവസങ്ങളില് അവര് തമ്മിലുള്ള
പ്രധാന ചര്ച്ചാവിഷയവും അതായിരുന്നു...
അവന്റെ ആഗ്രഹത്തില് അവനും അവളുടെ
ആഗ്രഹത്തില് അവളും ഉറച്ചുനിന്നു..
ഇക്കാര്യത്തില് അവര് തമ്മില് വളരെയേറെ
പ്രശ്നങ്ങളും ഉണ്ടായി..
എങ്കിലും അവന് അവളോടുള്ള അതിയായ
ഇഷ്ടം നിമിത്തം അവളുടെ
സന്തോഷത്തിനായി അവന്റെ ആഗ്രഹത്തിന്
മാറ്റം വരുത്തി.. അവള്ക്കിഷ്ടം മെഡിസിന്
പോകാന് ആണെങ്കില് അതായിരിക്കും
നല്ലതെന്നും അവന് കരുതി..
----------------
ഇന്ന് പ്ലസ് ടു റിസള്ട്ട് വന്നു..
അവള് തോറ്റു..
----------------ശുഭം----------------

Cradit = whatsapp