വേങ്ങര: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വലിയോറ പരപ്പിൽ പാറയിൽ ജനകീയ കൂട്ടാഴ്മ സംഘടിപ്പിച്ചു. പരപ്പിൽ പാറ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൂടിയാലോചന യോഗത്തിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, മത സംഘടന നേതാക്കൾ,അധ്യാപകർ,ആശാ വർക്കർമാർ , അംഗനവാടി വർക്കർമാർ,ക്ലബ് പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരുടക്കമുള്ളവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വി. ടി. കുട്ടിമോൻ തങ്ങളുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 2 മുതൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും. മൈക്രോ കുടുംബ സംഗമങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സെമിനാറുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ആദ്യ ഘട്ടമായി നടക്കുക. ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ യുവാക്കൾ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ, അധ്യാപകർ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികൾ, പി. ടി. എ കമ്മിറ്റികൾ, മത അധ്യാപകർ, മദ്രസാ കമ്
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.