വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു . മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും തെരഞ്ഞെടുത്തു. അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം. കലാ സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി