വേങ്ങര: വെൽഫെയർ പാർട്ടി പുത്തനങ്ങാടി എന്ന പേരിൽ ഒരു യൂണിറ്റ് കൂടി രൂപീകരിച്ചു. രൂപീകരണത്തിനും ഭാരവാഹി തെരെഞ്ഞെടുപ്പിനും ജില്ലാ ഇലക്ഷൻ ഇൻചാർജുള്ള മണ്ഡലം കമ്മിറ്റി അംഗം കെ വി ഹമീദ് മാസ്റ്റർ, ഇലക്ഷൻ പഞ്ചായത്ത് ഇൻചാർജർ എം പി അലവി സാഹിബ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ റഹീം ബാവ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗം ഹമീദ് മാസ്റ്ററും സ്വാഗതം അലവി സാഹിബും നടത്തി. ചിനക്കൽ യൂണിറ്റ് സെക്രട്ടറി എം.പി ഹംസ സാഹിബ് നിരീക്ഷനായി ഉണ്ടായിരുന്നു. ഭാരവാഹികൾ പ്രസിഡന്റ് : യൂനുസ്. പി സെക്രട്ടറി:കൃഷ്ണൻ.വി ട്രഷറർ :സൈതലവി.സി വൈസ് പ്രസിഡന്റ് : റഹീം ബാവ . പി അസി. സെക്രട്ടറി : ഫാത്തിമ സിബിനിയ്യ. പി സമ്മേളന പ്രതിനിധികൾ : സഹദ് മുബാഷിർ, അഹമ്മദ് സെഹീർ, സഫിയ്യ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി