വേങ്ങര: എസ്.എസ്എൽസി, പ്ലസ്2, മെഡിക്കൽ-എൻജിനീയറിങ് തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയം നേടിയ കുടുംബത്തിലെ പ്രതിഭകൾ എന്നവരെ അഞ്ചുകണ്ടൻ ഫാമിലി അസോസിയേഷൻ (അക്ഫ) അവാർഡുകൾ നൽകി ആദരിച്ചു.
വേങ്ങര എ കെ മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
അക്ഫ വർക്കിങ്ങ് പ്രസിഡന്റ് എ. കെ കുഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. കെ
കുഞ്ഞാലൻ കുട്ടി അവാർഡ് ദാനം ഉത്ഘാടനം ചെയ്തു. എ കെ എ നസീർ , എ.കെ സലിം, അയൂബ് മാസ്റ്റർ പൂച്ചാലമാട്, എ. കെ. പി നാസർ, എ. കെ കുഞ്ഞാണി, എ കെ ഷംസുധീൻ , എ.കെ.സി യാസർ, എകെ കുഞ്ഞീൻ എന്നിവർ സംസാരിച്ചു .