ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.


പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് പൂക്കളം ഒരുക്കിയത് മുതൽ തുടങ്ങിയ പരിപാടി യിൽ വിദ്യാത്ഥികൾക്ക് വേണ്ടി ഓണസദ്യയും പായസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഗെയിംസുകളുമായി വൈകിട്ട് 5 ന് പരിപാടി സമാപിച്ചു.
പരിപാടിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ പൂർവ്വകാല അധ്യാപിക സരോജനി ടീച്ചർ, അങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ ,എ കെ കോയാമു, നരിക്കോടൻ മുസ്തഫ, ഇ.കെ മൊയ്തീൻ കുട്ടി, മനാഫ് വി.എം എന്നിവർ ഓണ സന്ദേഷം നൽകി.
വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും രക്ഷിതാക്കളുടെയുമിടയിൽ നടത്തിയ പത്തോളം മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു.
ക്ലബ്ബ് പ്രവർത്തകരായ ജഹ്ഫർ വി., സുമേഷ് വി ,ശിഹാബ് ചെള്ളി ,മുസ്തഫ കെ ,സക്കീർ എൻ ,രക്ഷിതാക്കൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ