ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു

മാതൃകാകർഷകനെ ആദരിച്ചു   വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു.കർഷക ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് നിർവഹിച്ചു. മാതൃകാ കർഷകനായ ശ്രീ. കരീം ചെറു കോട്ടയിലിന് പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപ പ്രഥമാധ്യാപകൻ ശ്രീ.കെ.ഇ.സലീം കർഷകന് ഉപഹാരവും നൽകി. സാഹിത്യ വേദി കൺവീനർ ശ്രീ.അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സലീം പുള്ളാട്ട്, കെ.കെ.സെയ്ഫുള്ള (സബ്ജക്ട് കൺവീനർ) ,രമേശൻ .കെ, ശ്രീകുമാർ ,സുരേഷ്  എന്നിവർ ആശംസകൾ നേർന്നു.ശ്രീമതി. സുഹ്റ കൂട്ടായി പരിപാടിയ്ക്ക് നന്ദിയും പറഞ്ഞു

ചിങ്ങം 1 -കർഷക ദിനത്തിൽ പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി

പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി  കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ എന്റെ കൃഷി എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വലിയോറ -പരപ്പിൽപാറ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റിയ സ്ഥലത്ത്  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി കെ.പി ഹസീന ഫസൽ വിത്ത് നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ,  മുഹമ്മദ്, വിക്രമൻ പിള്ള, കർഷകർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് പുതിയ കൃഷിയിടങ്ങളിലേക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്യുകയും, മറ്റു രണ്ട് സ്ഥലങ്ങളിൽ വിത്ത് നാട്ടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് കൂടുതൽ  കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് . ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ,സെക്രട്ടറി അസീസ് കൈപ്രൻ മെമ്പർമാരായ ജഹീർ ഇ കെ

തിരൂരിൽ പുലിയിറങ്ങിയതായി അഭ്യൂഹം.തിരൂർ പുറത്തൂർ പടിഞ്ഞാറക്കരയിൽ പോത്തിന്റെ വാൽ പുലി കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ.

തിരൂർ: പുറത്തൂർ പടിഞ്ഞാറക്കരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വീട്ടു പരിസരത്ത് കെട്ടിയ പോത്തിന്റെ വാൽ പുലി  കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തി.  ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പടിഞ്ഞാറേക്കര ഉല്ലാസ് നഗർ കൊല്ലൊരിക്കൽ മുഹമ്മദ് റാഫിയുടെ വീട്ടിലെ പോത്തിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. മുഹമ്മദ് റാഫിയുടെ മകൻ മുബഷിറാണ് പുലിയെ കണ്ടതെന്ന് പറയുന്നത്. രാവിലെ ആറുമണിയോടെ പോത്തിനെ അടുത്തുള്ള പറമ്പിലേക്ക് മാറ്റി കെട്ടുന്നതിന്‌ പോകുന്നതിനിടെയാണ് വീടിനു സമീപത്തെ കാട്ടിലെ മരത്തടിയിൽ പുലിയെന്നു തോന്നിക്കുന്ന ജീവി കിടക്കുന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വന്നപ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെടുകയായിരുന്നു ഇതിനിടയിലാണ് പോത്തിന്റെ  വാൽ മുക്കാൽ ഭാഗത്തോളം കടിച്ചു മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കാണാനായില്ല. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകുകയായിരുന്നു.

ചിങ്ങം ഒന്ന് കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.  നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നമ്മൾ തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്.  അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ. (പിണറായി വിജയൻ)

കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടി കാക എന്നവർ മരണപെട്ടു.

മരണ വാർത്ത വലിയോറ കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടികാക എന്നവർ മരണപെട്ടു. മയ്യിത്ത് നിസ്കാരം നാളെ  രാവിലെ 8.30 ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ  അൻവർ, മുസ്തഫ എന്നിവർ മക്കളാണ്

പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ "എന്റെ കൃഷി" എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

PYS Parappilpara പ്രിയരെ ------ കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  * പരപ്പിൽ പാറയുവജന സംഘം * (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ * എന്റെ കൃഷി * എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉൽഘാടനം * 17-8-22 ബുധൻ രാവിലെ 8 -ന് * വലിയോറ-ചെള്ളിത്തൊടുവിൽ വെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് * ശ്രീമതി കെ.പി ഹസീന ഫസൽ * വിത്ത് നട്ടു  നിർവ്വഹിക്കുകയും പരിപാടിയിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് രക്ഷാധികാരികൾ, പൊതുപ്രവർത്തകർ, കർഷകർ സംബന്ധിക്കും. ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് കൂടുതൽ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് എല്ലാവരെയും രാവിലെ 8 മണിക്ക് പദ്ധതി ഉൽഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി വേങ്ങര തൊടിൽ കാലങ്ങളായി  അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും കടലുണ്ടി പുഴയിൽ വേങ്ങര തൊട്  ചേരുന്ന ഭാഗം വീതി കുറഞ്ഞത് കാരണം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ രണ്ട് മഴ പെയ്താൽ വേഗത്തിൽ വെള്ളത്തിലാകുന്ന വിഷയവും കാണിച്ച് സ്ഥലം MLA PK കുഞ്ഞാലികുട്ടിക്ക് കൂരിയാട് നിവാസികൾ നിവേദനം നൽകി.പ്രവർത്തികൾ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് MLA ഉറപ്പ് നൽകി .

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

കൊളംമ്പോ: ഇന്ത്യയുടെ കടുത്ത എതിർപ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് 5' ശ്രീലങ്കൻ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പൽ ഈ മാസം 22 വരെ ശ്രീലങ്കൻ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പൽ, ആദ്യഘട്ടത്തിൽ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്. യുവാൻ വാങ് 5 ലങ്കൻ തീരത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്. തുടർന്ന് ആദ്യഘട്ടത്തിൽ യാത്ര നീട്ടിവെയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യർഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന വിഷയത്തിൽ പ്രതികരിച്ചത്. ഓഗസ്റ്റ് 16 മുതൽ 22 വരെ ശ്രീലങ്കയിൽ ചൈനീസ് മേൽനോട്ടത്തിലുള്ള ഹ

വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണപരിപാടി

സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണ ത്തോടെ പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് സാ യം പ്രഭാ ഹോമിൽ ഇ ന്നലെ ( ആഗസ്ത്.15.ന് .)  സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണത്തോ ടനുബന്ധിച്ച് നടന്ന ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർ മാൻ എ.കെ. സലീ മിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ പതാക ഉയർത്തി.               സീനിയർ സിറ്റിസൺ ഓർഗനൈ സേഷൻ  (VASCO) മുൻ ജനറൽ സെക്രട്ട റിയായിരുന്ന എ. കെ. സി മാഷ് ഉൾപ്പെ ടെയുള്ള മൺമറഞ്ഞു പോയ മുതിർന്ന പൗരന്മാരുടെ പേരിൽ ഒരു മിനിറ്റ് മൗന പ്രാര്ത്ഥന നടത്തി സ്മരിച്ചു . ശേഷം മു തിർന്ന പൗരന്മാരുടെ ഗാനാലാപനവും സംഭാഷണങ്ങളും നടന്നു.         മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞ ദിവസം നടത്തിയ വിവിധ മൽസരങ്ങളി ൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ഹസീന ഫസൽ വിതരണം ചെയ്തു.          ബാപ്പുജിയുടെ വേഷമിട്ട  എ.കെ  അബുഹാജിയെ  പഞ്ചായത്ത് പ്രസിഡ ണ്ട് ബഹു ഹസീന ഫസൽ , ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം കെയർ ഗീവർ എ.കെ.ഇബ്റാഹീം എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാ

ഷാജഹാൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങരയിൽ

വേങ്ങര: ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്. തുടർന്ന് എല്ലാ ചൊവ്വാഴ്ച്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്ന്   ഭാരവാഹികൾ അറിയിച്ചു. ഇസ്ലാമിക്‌ സെന്റർ വെട്ടുതോട്

ഇന്നത്തെ പ്രഭാത വാർത്തകൾ വായിക്കാം

     പ്രഭാത വാർത്തകൾ      2022 | ഓഗസ്റ്റ് 17 | ബുധൻ | 1197 |  ചിങ്ങം 1 |  അശ്വതി 1444 മുഹറം 18                   ➖➖➖➖ ◼️ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍. ◼️കേരള സര്‍ക്കാരിന്റെ 'കേരള സവാരി' ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്. ◼️സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽനടത്ത പരിപാടികളുടെ ഫോട്ടോസ് കാണാം

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ  ഹോമിൽ പ്രതീകാത്മക മഹാത്മാഗാന്ധി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സന്ദർശിച്ചു 75-ാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച് പതാക ഉയര്‍ത്തി പൂക്കുളം ബസാർ :സഹന സമരത്തിനൊടുവിൽ രാജ്യം അതിന്റെ ആത്മാവ് തിരിച്ചറിഞ്ഞ ദിവസം 🇮🇳... അതിനോടാനുബന്ധിച് പൂക്കുളം ബസാർ ജവഹർ ബാൽ മഞ്ച്  ൻറ്റെ കീഴിൽ പൂക്കുളം ബസാർ മൂന്നാം മൂലയിൽ പതാക ഉയർത്തൽ കർമ്മവും മധുര വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, അംഗൻ വാടി വിദ്യാർത്ഥി കളുടെയും നാട്ടുകാരുടെയും  സാനിധ്യത്തിൽ പതാക ഉയർത്തി. രാജ്യം 75 ആമത് സ്വാതന്ത്ര്യ ദിനം അഘോഷിക്കുന്ന വേളയിൽ അരീക്കുളം അംഗനവാടിയിൽ വാർഡ് മെമ്പർ ഹസീന ബാനു . സി പി പതാക ഉയർത്തി.

റോഡ് തോടായി ; സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച് SFC ക്ലബ് പ്രവർത്തകർ

സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച്  SFC ക്ലബ് പ്രവർത്തകർ മാതൃകയായി  വേങ്ങര -കോട്ടക്കൽ ചങ്കുവെട്ടി റോഡിൽ പറപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടയാട്ടുപറമ്പിലെ വെള്ളക്കെട്ടിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് വേണ്ടി SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ Hollow bricks കൊണ്ട് നടപ്പാത ഒരുകി   റോഡരികിൽ   കവുങ്ങ് കൊണ്ട്  പാലം നിർമിച്ചു അത്  വഴിയായിരുന്നു  ഇത്‌വരെ  നാട്ടുകാരുടെ സാഹസിക കാൽനടയാത്ര  കവുങ്ങ് കൊണ്ട് നിർമിച്ച പാലം വഴി യുള്ള നാട്ടുകാരുടെ യാത്ര മഴക്കാലം  ശക്തമായതോടെ  മഴനനഞ്ഞ് വഴുക്കൽ അനുഭവപ്പെട്ട്  വെള്ളത്തിലേക്ക് വിഴുന്ന  സാഹചര്യത്തിൽ  കാൽനടയാത്രക്കാർക്ക് മികച്ച ഒരു സംവിധാനം ഒരുക്കാൻ  അധികാരികളോട്  പ്രദേശവാസികൾ  പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല  ഈ സാഹചര്യത്തിൽ SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ ഹോളോ ബ്രിക്‌സ്  കൊണ്ട് നടപ്പാത നിർമ്മിക്കുകയായിരുന്നു ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി യാത്ര സൗകര്യം ഒരുക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത സബാഹ് കുണ്ടു പുഴക്കലിന് പ്രദേശവാസികൾ നന്ദി അറിയ

വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് നിയമ ലംഘനങ്ങൾ തടയാന്‍ ജില്ലയിലെ എഐ ക്യാമറകൾ പ്രവർത്തന സജ്ജമായി

നിയമ ലംഘനങ്ങൾ തടയാന്‍ ജില്ലയിലെ എഐ ക്യാമറകൾ പ്രവർത്തന സജ്ജമായി. വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് വേങ്ങര: ജില്ലയിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തന സജ്ജമായി. ജൂൺ മുതലുള്ള നിയമ ലംഘനങ്ങൾക്ക് ഈ മാസം 8ന് നോട്ടിസ് അയച്ചു തുടങ്ങി. നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ തെളിച്ചമുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടർ വാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ എത്തി കഴിഞ്ഞു.  ഓഫിസിൽ കംപ്യൂട്ടറുകളും മറ്റും സ്ഥാപിക്കുന്ന ജോലി കഴിഞ്ഞതോടെ പ്രത്യേക സോഫ്റ്റ്‌വെയറിൽ ശേഖരിച്ച വിവരങ്ങൾ പരിശോധിക്കുന്ന പണി ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളുടെ അനുമതി ലഭിച്ചാലുടൻ നോട്ടിസ് അയയ്ക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ അധികൃതർ പറഞ്ഞു. രാപകൽ നിരീക്ഷണത്തിനായി വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുമു

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.