വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു. ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്. അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്. തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്. ഭൂകമ്പം മൂലം ദുരിത
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി