ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

 വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം.  ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെ ടിക്കറ്റ് പാസാക്കാം. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനമെടുക്കുന്നത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റ് പാസാക്കും. അതിനുശേഷമാണ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകില്ല. ലോട്ടറി തുക സർക്കാർ അക്കൗണ്ടിൽതന്നെ കിടക്കും. വലിയ തുക അടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഹാജരാകാത്ത സാഹചര്യം വിരളമാണെന്ന് അധികൃതർ പറയുന്നു. വളരെക്കാലം മുൻപ്, ഒന്നാം സമ്മാനം നേടിയ ബംബർ ടിക്കറ്റുകൾ ഹാജരാക്കാതെ ഇരുന്ന സാഹര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സമ്മാന ജേതാക്കൾ ടിക്കറ്റ് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ലോട്ടറി അടിച്ചശേഷം ബംപർ സമ്മ

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലും

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും  വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇന്ത്യ–ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം. പർതാപൂരിൽനിന്ന് ഹനിഫിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പലരുടെയും നില ഗുരുതരമാണ്. റോഡിൽനിന്ന് തെന്നിമാറിയ വാഹനം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളിയാട്ടകാവ് ഉത്സവം video 2022

Step 3: Place this code wherever you want the plugin to appear on your page. മലബാറിലെ അവസാനത്തെ ഉത്സവമായ കളിയാട്ട കാവ് ഉത്സവം video 2022 മലബാറിലെ അവസാനത്തെ ഉത്സവമായ കളിയാട്ട കാവ് ഉത്സവം video 2022 Posted by Fishinkerala by UNAISvaliyora on Friday, 27 May 2022   🔵 ആയിരങ്ങൾ ഒരുമിച്ച് കൂടിയ മത സൗഹാർദ്ദത്തിന്റെ കോഴി കളിയാട്ടം..!! *മൂന്നിയൂർ:* കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന് നടന്നു.. *▪️കോഴിക്കളിയാട്ടത്തിന്റെ ആചാരം ഇപ്രകാരം*  കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കോഴി വെട്ടും, പൊയ്കുതിരകളും (മുളയും കുരുത്തോലയും കൊണ്ടു നിര്‍മ്മിച്ച കുതിര രൂപങ്ങള്‍) താളമേള അകമ്പടിയോട് കൂടിയപൊയ്‌കുതിര വരവ് കാഴ്‌ചക്കാരില്‍ ഹരം പകരുന്നു.  എടവ മാസത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ്‌  17ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആരംഭിക്കുക.  മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട മൂന്നിയൂർ അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന

തൃക്കാക്കരയിൽ അട്ടിമറിയില്ല ; UDF മണ്ഡലം നിലനിർത്തുമെന്ന് ഓൺലൈൻ സർവേ

തൃക്കാക്കരയിൽ അട്ടിമറിയില്ല ; യു.ഡി.എഫ് മണ്ഡലം നിലനിർത്തുമെന്ന് ഓൺലൈൻ സർവേ തൃക്കാക്കരയില്‍ യു.ഡി.എഫ് തരംഗമെന്ന്  ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 47 ശതമാനം മുതല്‍ 53 ശതമാനം വോട്ടുകള്‍ നേടാനാവുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 39 മുതല്‍ 42 ശതമാനം വരെ വോട്ടുകൾ കിട്ടിയേക്കാം. ബിജെപിയുടെ പ്രകടനം 7 ശതമാനം മുതല്‍ 10 ശതമാനം വോട്ടുകള്‍ മാത്രമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ പരമാവധി ഒരു ശതമാനം വോട്ട് നേടും. കഴിഞ്ഞ 16 മുതല്‍ 23 വരെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു സര്‍വേ. പ്രത്യേക പരിശീലനം നേടിയ ടീം നിയോജക മണ്ഡലത്തിലെ 11 മണ്ഡലങ്ങളില്‍നിന്നുള്ള 550 വോട്ടര്‍മാരെയാണ് വിവരശേഖരണത്തിനായി കണ്ടത്. ആറ് ചോദ്യങ്ങള്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥികളുടെ മികവിനെ കുറിച്ച്‌ നേരിട്ടുള്ള ചോദ്യവും ഉണ്ടായിരുന്നു. ഉമ തോമസിന് വലിയ സ്വീകാര്യതയാണ് വോട്ടര്‍മാര്‍ക്കിടയിലുള്ളത്. യുവാക്കള്‍ക്ക് ഇടയിലും സ്ത്രീകള്‍ക്ക് ഇടയിലും ഉമയ്ക്ക് വലിയ മുന്നേറ്റമുണ്ടാനായെന്നാണ് വിലയിരുത്തല്‍.  

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് - കാർഷികചന്തയ്ക്കും തുടക്കം കുറിച്ചു

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് - കാർഷിക ചന്തയ്ക്കും തുടക്കം കുറിച്ചു തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന് നടക്കും. കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ ഇന്ന് കളിയാട്ടക്കാവിലെത്തും. കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന്. (വെള്ളിയാഴ്ച). കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി.* കോഴി വെട്ടും, പൊയ്കുതിരകളും (മുളയും കുരുത്തോലയും കൊ

പിസി ജോര്‍ജ് അറസ്റ്റിൽ

കൊച്ചി/തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫോര്‍ട്ട് സ്‌റ്റേഷനില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു. പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ നീക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചു. ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം സ്റ്റേഷനില്‍ എത്തിയ ജോര്‍ജ് നിയമത്തിനു വിധേയമാവുന്നതായി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ക

കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.  നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും.  കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ

കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കപിൽ സിബൽ കോൺഗ്രസ് വിട്ടു എസ് പിയുടെ രാജ്യസഭാ സ്ഥാനാർഥി  മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ  കബിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവെച്ചു. തുടർന്ന് സമാജ്വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന് ഒപ്പം എത്തിയാണ്  പത്രിക  നൽകിയത്. മെയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യ മാണ് ലക്ഷ്യമെന്നും  കബിൽ സിബൽ  പറഞ്ഞു. കോൺഗ്രസ് നേതൃ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളിലൊരാൾ ആണ് കപിൽ സിബൽ. രാജ്യസഭയിൽ സ്വതന്ത്ര ശക്തമാകാൻ ആഗ്രഹിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ്  എസ് പി. കോൺഗ്രസിന് വൻ തിരിച്ചടി ആണ് കബിൽ സിബലിന്റെ രാജി. കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയ

ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴിനടത്താനറിയില്ല

ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴിനടത്താനറിയില്ല . ഇതാണ് സത്യം. ലോകപോലീസിന് സ്വന്തം നാട്ടിൽന ടക്കുന്ന വംശീയതയും,മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടവും കളിപ്പാട്ടം പോലെ വഴിവക്കിൽവരെ അനായാസം ലഭ്യമാകുന്ന ആട്ടോമാറ്റിക് തോക്കുകൾ ഉണ്ടാക്കുന്ന വിപത്തുകളും കാണാൻ കഴിയാത്തത് അതീവ ദുഖകരമാണ്.  ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് , 18 വയസ്സുള്ള ഒരു പയ്യൻ ടെക്‌സാസിലെ പ്രൈമറി സ്‌കൂളിൽ നടത്തിയ വെടിവയ്പ്പിൽ 7 നും 10 വയസ്സിനുമിടയിൽ പ്രായമുള്ള 18 കുട്ടികളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ സ്വന്തം മുത്തശ്ശിയെ വെടിവച്ചു കൊലപ്പെടുത്തിയശേ ഷമായിരുന്നു ബുള്ളറ്റ് ജാക്കറ്റും ധരിച്ച് സാൽവഡോർ റാമോസ് എന്ന 18 കാരൻ സെമി ആട്ടോമാറ്റിക് റൈഫി ളും കൈത്തോക്കുമായി സ്‌കൂളിൽ കാറിലെത്തി ഈ ക്രൂരകൃത്യം നിർവഹിച്ചത്. ഏകദേശം 500 കുട്ടികൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ഈ സംഭവം നേരിൽക്കണ്ട - സഹപാഠികൾ പിടഞ്ഞുവീഴുന്നത് കണ്മുന്നിൽ കാണാനിടയായ ആ കുട്ടികളുടെ മാനസി കാവസ്ഥ ഊഹിച്ചുനോക്കുക. അമേരിക്കയിൽ ഇത്തരം അമാനവീയ കൃത്യങ്ങൾ സ്ഥിരമാണ്. അവിടുത്തെ തോക്കു സംസ്‌കാരമാണ് അവരുടെ നാശത്തിനു

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്.  കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ നടപടികളും പ്രകീർത്തിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.  കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, ദുരന്ത നിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികൾ തുടങ്ങിയവ മെയ് 23 മുതൽ 25 വരെ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിശദമായി ചർച്ചയാകും.

അത്തി പഴം; പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.!

പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.! അത്തിയുടെ തൊലിയും കായും എല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.! അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്.! ഡ്രൈഫ്രൂട്‌സ് ആയും ഇത് പൊതുവെ ഉപയോഗിക്കാറുണ്ട്.! അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.! അത്രയ്ക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്.! ദിവസവും അത്തിപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പരിഹാരിക്കാം കൊളസ്‌ട്രോള്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.! പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.! അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം.! ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം.! ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്.! രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അത്തിപ്പഴം ഉത്തമമാണ്.! ഇത് ഏത

വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ട് ലക്ഷം രൂപ പിഴ

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലാ

ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം

ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ന് പറഞ്ഞു വരുന്നത് ഒന്ന് രണ്ടും കോടികൾ വില വരുന്ന കാറിനെ കുറിച്ചല്ല 1000 കോടിയിലധികം വിലയുള്ള ഒരു കാറിനെ കുറിച്ചാണ്. എന്നാൽ ആ വിലയ്ക്ക് വിമാനം വാങ്ങിയാൽ പോരെ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 135 ദശലക്ഷം യൂറോ അതായത് 1108 കോടി രൂപയ്ക്ക് കാർ വിറ്റുപോയത്. 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ഇത്ര വില ലഭിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ കാറിന് ഉള്ളത് എന്ന് തിരയുകയാണ് ആളുകൾ. ഒന്ന് ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു. രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കി. ബെൻസിന്റെ ചീഫ് എൻജിനീയ

കുവൈത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റിന്റെ നെട്ടിക്കുന്ന കാഴ്ച്ച

  കുവൈത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റിന്റെ നെട്ടിക്കുന്ന കാഴ്ച്ച

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ