ബാക്കിക്കയം ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനെതിരെ 10 പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.
*10 പഞ്ചായത്തുകളിലെ അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിനീര് നൽകുന്ന ബാക്കിക്കയം റഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.* *സ്വീകർത്താവ് :-* *ബഹു. ജില്ലാ കളക്ടർ,* *മലപ്പുറം.* *വിഷയം : വേങ്ങര // ഊരകം //പറപ്പൂർ // മൾട്ടി ജിപി ജലനിധി പദ്ധതിയുടെ സ്രോതസ്സായ ബാക്കിക്കയത്തെ തടയണ ഷട്ടർ മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ അടഞ്ഞു തന്നെ കിടക്കേണ്ടത് സംബന്ധിച്ച്.* സർ, മേൽ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര, ഊരകം പറപ്പൂർ , മൾട്ടി ജിപി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായുള്ള വേങ്ങരയിലെ ബാക്കിക്കയം തടയണയുടെ ഭാഗമായ വെള്ളം പമ്പ് ചെയ്യുന്ന കല്ലക്കയം ഭാഗത്ത് വെള്ളം ക്രമാധീതമായി കുറഞ്ഞതായാണ് നിരന്തരമുള്ള പരിശോധനയിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. 2020 ൽ കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പോലെ ഈ വർഷവും അനുഭവപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. അതായത് ബാക്കിക്കയത്തെ ജലനിരപ്പ് പരിശോധിച്ചു തീരുമാമെടുത്താൽ ബാക്കിക്കയത്ത് ഒരടി താഴുന്നതിന് 10 അടിയോളം കല്ലക്കയത്ത