ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം; കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ.. വേങ്ങര പഞ്ചായത്തിലെ അടക്കം കുടിവെള്ളത്തിന്റെ ശ്രോതസ്സാണ് ബാക്കിക്കയം തടയണ തെന്നല,പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ശ്രോതസ്സായ ബാക്കിക്കയം തടയണ കൃഷി ആവശ്യാർത്ഥം തുറക്കണമെന്ന ഉദ്യോഗസ്ഥ തലത്തിലുള്ള നിർദ്ദേശമാണ് ആശങ്കക്ക് ആധാരം. ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം ലഭ്യത പരിഗണിക്കാതെ ബാക്കിക്കയം ഷട്ടർ തുറക്കാൻ പോകുന്നു എന്നതാണ് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുത്. പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. തെന്നല പെരുമണ്ണ ക്ലാരി,ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം ലഭ്യമായിട്ടുള്ളത് ഇത് തുറന്ന
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.