മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.
കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു. അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു. ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട മഗാവ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവയെന്നു നിരീക്ഷകർ പറയുന്നു. കഴിഞ്ഞയാഴ്ച വരെ മഗാവ നല്ല ആരോഗ്യത്തിലായിരുന്നെന്നും എന്നാൽ വാരാന്ത്യത്തോട് അനുബന്ധിച്ച് എലിയുടെ ആരോഗ്യം തീരെ വഷളാകുകയും ആഹാരം കഴിക്കാതാകുകയും ചെയ്തെന്ന് കുറേക്കാലമായി മഗാവയെ നോക്കുന്ന എൻജിഓയുടെ അധികൃതർ പറയുന്നു. 1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്.കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്നു രക്തരൂക