അഭിമാനം ലിജി എം അലക്സ്... ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ് നഴ്സ് ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്റ്റാഫ് നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ് എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ് കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി. യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് CPR കൊടുക്കാൻ ആരംഭിച്ചു. മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തുന്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി