വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു mvd LATEST news
കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധൂവരന്മാർ വീട്ടിൽ എത്തിയത് ആംബുലൻസിൽ ആണെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവർ കൂടിയായ വരനും വധുവും വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ