ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാപ്രളയം എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ഉള്ളവർക്ക് ഓർമ്മ വരുന്നത് 2018ലെയും 1924ലെയും മഹാപ്രളയങ്ങൾ ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാതെ പോയ പ്രളയമാണ് 1341 തുലാവർഷത്ത് സംഭവിച്ച തീവ്ര മഹാപ്രളയം.

ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം വിൽക്കാം ചട്ടം ഭേദഗതീ ചെയ്തു

ശമ്പളത്തിന്റെ മൂന്നിരട്ടി വരെ ഉള്ള ആസ്തി വാങ്ങാം; വിൽക്കാം തിരുവനന്തപുരം - സർക്കാർ ജീ വനക്കാർ 25,000 രൂപയിൽ കൂടു തൽ മൂല്യമുള്ള ആസ്തികൾ വാ ങ്ങുകയോ വിൽക്കുകയോ ചെയ്യു മ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ യിൽ ഇളവു വരുത്തി ചട്ടം ഭേദഗതീ ചെയ്തു. അടിസ്ഥാന ശമ്പളത്തിന്റെ മൂ ന്നിരട്ടി വരെ മൂല്യമുള്ളവ ഇനി സർക്കാരിനെ അറിയിക്കാതെ വാ ങ്ങുകയോ വിൽക്കുകയോ ചെയ്യാം. വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വിൽക്കുക യോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും ഉത്ത രവിലൂടെ അനുമതി വാങ്ങുകയും വേണമെന്ന 1960ലെ കേരള സർ ക്കാർ ജീവനക്കാരുടെ പെരുമാറ്റ ച്ചട്ടം 24, 37 വകുപ്പുകളാണ് ഭേദഗ തി ചെയ്തത്. ഓരോ വർഷവും ജനുവരി 15നു മുൻപ് സമർപ്പി ക്കേണ്ട ആസ്തികൾ സംബന്ധി ച്ച സത്യവാങ്മൂലത്തിനും ഈ ഇളവ് ബാധകമാണ്.

നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; പത്താം ക്ലാസ് വിദ്യാർത്ഥിനികൾ യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി

തമിഴ്നാട് തിരുവള്ളൂരില്‍ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാറിന്റെ (21) കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ നിർദേശ പ്രകാരം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഓണ്‍ലെെന്‍ സുഹൃത്ത് അടക്കം നാല് യുവാക്കളും ആറംപക്കം പൊലീസിന്റെ പിടിയിലായി. ഞായറാഴ്ച ചെന്നൈ ഈച്ചങ്ങാട് ഗ്രാമത്തിലെ കർഷകർ ആളൊഴിഞ്ഞ ഫാമിൽ മുടിയും രക്തം പുരണ്ട ശരീരാവശിഷ്ടങ്ങളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം പ്രേംകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരസ്പരം പരിചയമില്ലാത്ത രണ്ട് പെൺകുട്ടികളും പ്രേംകുമാറുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരുമായും സൗഹൃദം സ്ഥാപിച്ച പ്രേംകുമാർ ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. പിന്നീട് ഇത് ഓണ്‍ലെെനില്‍ പ്രചരിപ്പിക്കുമെന്നും മാതാപിതാക്കള്‍ കെെമാറുമെന്നും ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടുകയായിരുന്

മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ടി തോമസ് MLA അന്തരിച്ചു

  കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

ഫേസ്ബുക്ക് യൂട്യൂബ് വീഡിയോസ് എല്ലായിപ്പോഴും ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള മാർഗം

ഇപ്പോൾ അധികപേർക്കും അറിയേണ്ട ഒരു കാര്യമാണ് ഫേസ്ബുക്ക് വിഡിയോയും, യൂട്യൂബ് വിഡിയോയും,  നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തെടുക്കനുള്ള ആപ്പ് ഏതാണ്  എന്നന്നത്, എന്നാൽ എഥാർത്ഥത്തിൽ സ്ഥിരമായി ഫേസ്ബുക്ക്  വിഡിയോയും യുട്യൂബ് വിഡിയോയും ഡൌൺലോഡ് ചെയ്യാനുള്ള ആപ്പ് ലഭിക്കുക പ്രയാസകരമാണ്. കാരണം പ്ലേ സ്റ്റോറിന്റെയും, അത് പോലെ മറ്റു ഓൺലൈൻ സ്റ്റോറുകളുടെയും നിയമാവലി പാലിക്കപെടഞ്ഞത്കൊണ്ട് കുറച്ചു കാലം കഴിഞ്ഞാൽ അത്തരം ആപ്പുകൾ ഡിലീറ്റ് ചെയപ്പെടും അപ്പോൾ ആ അപ്പിന് പകരം വേറെ പേരിൽ വേറെ ഒരു ആപ്പ് പിന്നീട് വരൂ അത് കൊണ്ട് സ്ഥിരമായി ഒരു ആപ്പ് ഉപയോഗിക്കുക പ്രയാസകരമാവും , അതിന്ന് പകരം നമുക്ക് സ്ഥിരമായി ഫേസ്ബുക്ക് വീഡിയോയും, യൂട്യൂബ് വിഡിയോയും ഡോൺലോഡ് ചെയ്യാൻ വഴിയുണ്ട്     അത് തായേവിവരിക്കുന്നു ആദ്യം നിങ്ങൾക്ക് ഡൌൺലോഡ് ചെയേണ്ടത് വീഡിയോയുടെ ലിങ്ക് അഡ്രെസ്സ് കോപ്പി ചെയ്തു വെക്കുക. അതിന്ന് ശേഷം  1) ഗൂഗിൾ ക്രോം ഓപ്പൺ ചെയുക 2) സേർച്ച്‌ ബോക്സിൽ  ഫേസ്ബുക്ക് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി  facebook online download, എന്നും യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി  youtube online downlo

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റക്ലിക്കിൽ വായിക്കാം

*പ്രഭാത വാർത്തകൾ* 2021 | ഡിസംബർ 22 | 1197 |  ധനു 7 | ബുധൻ |പൂയം 1443ജുമാ :ഊല 16 🌹🦚🦜➖➖➖➖➖➖➖➖ 🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. 🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശരിക്കുള്ള ശാക്തീകരണത്തിലാണ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഞങ്ങള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ് ആക്കുവാന്‍ പരിശ്രമിക്കുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് പഠിക്കാനും പുരോഗമിക്കാനും സാധിക്കും. രാജ്യം

വൈദ്യുതി വിശ്ചെധിക്കുമെന്ന് വ്യാജ സന്ദേശങ്ങൾ വരുന്നു തട്ടിപ്പിൽ വീഴരുതെന്ന് വൈദ്യുതി വകുപ്പ്

എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷനുമായി ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വൈദ്യുതി വകുപ്പിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പ്. സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥനെന്ന വ്യാജേന സംസാരിച്ച്‌ ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ അടയ്‌ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്‌ക്കേണ്ട അവസാന തിയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്‌സൈറ്റ് ലിങ്ക് (wss.kseb.in) തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നുകയറാന്‍

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം പോലീസ് ജീപ്പ് മറിഞ്ഞു

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം  പോലീസ് ജീപ്പ് മറിഞ്ഞു, ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്  തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ   2പോലീസുകാർക്ക്  പരിക്ക് ഉണ്ട്, 

അരയറ്റം വെള്ളമുള്ള തോട്ടിൽ വേങ്ങര സ്വദേശിയുടെ മൃതദേഹം കണ്ടത്തി

കരിമ്പിലി  സ്വദേശിയായ യുവാവ് കോട്ടയത്ത് മുങ്ങിമരിച്ചു  വേങ്ങര കരിമ്പിലി സ്വദേശി സുധീഷ് ആണ്  കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിൽ  മുങ്ങി മരിച്ചത്. വേങ്ങര കരിമ്പിലി വേളോട്ട് പടിക്കൽ ശശിയുടെ മകനാണ്  സുധീഷ് (33). ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിന്റെ തുടക്കത്തിലുള്ള കലുങ്കിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.  അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണത്തക്ക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പഴക്കട നടത്തുകയായിരുന്നു സുധീഷ്‌.  കടകൾക്ക് പിന്നിലായി ജോലിക്കാരാണ്‌ ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കലുങ്കിന് സമീപമിരുന്നപ്പോൾ കാൽവഴുതി തോട്ടിൽ വീണതാകാനാണ് സാധ്യതയെന്നാണ്‌ വിവരം. സംഭവമറിഞ്ഞ് ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയ ശേഷം മൃതദേഹം കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.  മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്‌.

എടപ്പാൾ മേൽപ്പാലം ഇനി നാടിന് സ്വന്തം ജനുവരി 8 ന്ന് നാടിന്ന് സമർപ്പിക്കും

 എടപ്പാൾ മേൽപ്പാലം മലപ്പുറം ജില്ലയിലെ ഒരു ടൗണിന് കുറുകെ സംസ്ഥാന-ദേശീയ പാതകൾക്ക് മുകളിലൂടെ പണിത പ്രഥമ മേൽപ്പാലമാണ്. ഈ പാലം  പുതുവൽസര സമ്മാനമായി ബഹു: പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ജനുവരി 8ന്ന്  നാടിന്  സമർപ്പിക്കും. ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന എടപ്പാളിനെ ശാശ്വതമായി രക്ഷിക്കാനും ഇതുവഴി കടന്ന് പോകുന്ന ദീർഘദൂര യാത്രക്കാരുടെ പ്രയാസങ്ങൾ എന്നന്നേക്കുമായി ദൂരീകരിക്കാനും വേണ്ടിയാണ് എടപ്പാൾ ഫ്ലൈഓവർ പദ്ധതി PWD വകുപ്പ് വിഭാവനം  ചെയ്തത്. 2012 ലാണ് എടപ്പാൾ മേൽപ്പാലവുമായി ബന്ധപ്പെട്ട ആദ്യ പ്രപ്പോസൽ അന്നത്തെ സർക്കാരിന് നൽകിയത്. 2016 ൽ പ്രസ്തുത സ്കീം  ഒന്നാം പിണറായി സർക്കാറിൻ്റെ പരിഗണനക്കായി സമർപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിന് ആവശ്യമായ തുക അനുവദിച്ചു. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തി ടെൻഡർ ചെയ്തു. ആദ്യ തവണ ഭീമമായ തുക അധികമായി ക്വോട്ട് ചെയ്തതിനാൽ രണ്ടാമതും ടെൻഡർ ചെയ്യേണ്ടിവന്നു. അതിൽ ഏറ്റവും കുറച്ച് ക്വോട്ട് ചെയ്തത് ഏറനാട് എഞ്ചിനീയറിംഗ് എൻ്റെർപ്രൈസസാണ്. ടെൻഡർ തുകയെക്കാൾ 33% വർധിച്ച തുകക്കാണ് അവർ ടെൻഡർ ചെയ്തെടുത്തത്. കരാർ ലഭിച്ചെങ്കിലു

P.A. ഇബ്രാഹിം ഹാജിയുടെ ജനാസ നമസ്ക്കാരം. പൊതുദർശന വിവരങ്ങൾ താഴെ കാണും പ്രകാരം ക്രമീകരിച്ചിരിക്കു

. ആ സ്നേഹ സാനിധ്യം ഓര്‍മ്മയായി....! ചന്ദ്രിക ഡയറക്ടറും, സി.എച്ച് സെന്‍റെറിന്‍റെയും,ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെയും ,ബെംഗളൂരു കെഎംസിസി യുടെയും അടക്കം  നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണും  വിദ്യാഭ്യാസ പ്രവർത്തകനുമായ *ഡോക്ടർ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു     പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) വയസായിരുന്നു  കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്. ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്. 1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റൈൽ, ജ്വല്ലറി, ഗാർമെന്റ്സ് മേഖ

നല്ല മീനിനെ തിരിച്ചറിയാനുള്ള വഴികൾ

മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. വിപണിയില്‍ ലഭിക്കുന്ന മീനുകളില്‍ പലതും പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചവയുമാണ്. അതുകൊണ്ടുതന്നെ വാങ്ങുമ്പോള്‍ നല്ല മീന്‍ തന്നെ നോക്കി വാങ്ങാന്‍ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. കടല്‍ മത്സ്യങ്ങള്‍ പലപ്പോവും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടല്‍ മത്സ്യങ്ങളില്‍ കൃത്രിമത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകള്‍ താരതമ്യേന രാസവസ്തുക്കള്‍ ചേര്‍ക്കാത്തവയും എന്നാല്‍ പോഷക സമ്പുഷ്ടവുമാണ്. നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും എന്നാല്‍ ഇവ വിളറിയിരിക്കും. മീനില്‍ ചെറുതായി അമര്‍ത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കില്‍ അത് ചീത്ത മീനാണ്. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന മറ്റൊന്ന് മീനി

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ -today latest news

2021 | ഡിസംബർ 21 | 1197 |  ധനു 6 | ചൊവ്വ |പുണർതം 1443ജുമാ: ഊല 15 ➖➖➖➖➖➖➖➖ 🔳രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത

കോയ മാഷേ MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു

പഞ്ചായത്ത് വകുപ്പിൽ 100% നികുതിപിരിവ് നടത്തിയ SEU തിരൂരങ്ങാടി മണ്ഡലം പ്രസിഡൻന്റ്  കോയയെ  SEU മണ്ഡലം സമ്മേളനത്തിൽ വെച്ച്  തിരുരങ്ങാടി മണ്ഡലം  MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു. ഇപ്പോൾ വേങ്ങര പഞ്ചായത്തിൽ ജോലിചെയ്യുന്നകോയ വലിയോറ മുതലാമാട് സ്വദേശിയാണ് 

നാജി അഹമ്മദിനെ KNM മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി അഭിനന്ദിച്ചു

"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ  ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന്  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു 

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്