മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത് ശാസ്തീയ നാമം :(Annona diversifolia) Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച് (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ . കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്. Pink ഇ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി