കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും രേഖാമൂലം അംഗീകരിച്ചു വിവാദ ബില്ലുകള്‍ പിന് വലിക്കണമെന്നു തുടങ്ങി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ് നല്കി. ഇതേതുടര്‍ന്ന് സിംഘു അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു. ദില്ലി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്കിയാല് ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക