വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈദരലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ.ഖദീജാബി, കെ.പി ഫസൽ, പി.മൻസൂർ, മൈനർ ഇറിഗേഷൻ ഇ.ഇ ഉണ്ണിക്കൃഷ്ണൻ കെ.വി, ഇറിഗേഷൻ എ.വി.ഷാഹുൽ ഹമീദ്, കെ.കെ.ഹംസ., എൻ.ടി ശരീഫ് ,വി.എസ് ബഷീർ, കെ.അലവിക്കുട്ടി, പി. കുഞ്ഞാമു, പി.അബ്ദുൽ മജീദ്, ഇ.കെ.സുബൈർ പൂഴിത്തറ പോക്കർ, എ.കെ സലീം, പി.മൻസൂർ എന്നി പ്രസംഗിച്ചു. ഭാരവാഹികൾ: എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ പി.കെ അബ്ദുറബ്ബ്, കെ.എൻ എ ഖാദർ (രക്ഷാധികാരികൾ) ജനറൽ കമ്മറ്റി: വി.കെ കുഞ്ഞാലൻകുട്ടി ( ചെയർമാൻ), വി.എസ് ബഷീർ (കൺവീനർ), കെ.അലവിക്കുട്ടി (ട്രഷറർ) ഫിനാൻസ് കമ്മറ്റി: എൻ.ടി ശരീഫ് (ചെയർമാൻ), പി.കെ അഷ്റഫ് (കൺവീനർ) പബ്ലിസിറ്റി കമ്മറ്റി: ഇ.കെ സുബൈർ ( ചെയർമാൻ), യൂസുഫലി വലിയോറ (കൺവീനർ) സപ്ലിമെന്റ് കമ്മറ്റി: പറങ്ങോടത്
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക