വലിയോറ: ചിനക്കൽ ഗവണ്മെന്റ് കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു എല്ലാ വിഷയങ്ങളിലും A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു .കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ അദ്ധാപകർകും പി ടി എ കും കഴിഞ്ഞു .പുതിയൊരു സർക്കാർ ഹൈസ്കൂളിന്റെ എല്ലാ കുറവുകൾക്കിടയിലും അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും ആത്മാർത്ഥതയുടെയും അർപപണ ബോധത്തിന്റെയും കഠിനദോനത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി