വലിയോറ:പുത്തനങ്ങാടി അൽ ഫാറൂഖ് മസ്ജിദിലേക്കുള്ള പൊതുവഴിയോട് ചേർന്ന് പുത്തനങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം റോഡിലേക്ക് നിറഞ്ഞൊഴികുന്നതായി നാട്ടുകാരുടെയും സമീപത്തുള്ള കടക്കാരുടെയും പരാതി . ഇത് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ആളുകൾ പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നത് . ഈ മലിനജലം ഡങ്കിപ്പനി പോലത്തെ പല രോഗങ്ങൾക്കും കാരണമാകും എന്ന് കണ്ടറിഞ്ഞ് ഇത് തടഞ്ഞ് നിർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ ആരോഗ്യവകുപ്പും വാർഡ് മെമ്പർ അടക്കമുള്ള ഭരണാധികാരികൾക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സമീപത്തുള്ള കടക്കാർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ