"അതിജീവനം'' വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ വാഹന ത്തിന്റെ ഫ്ലാഗ് ഓഫ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിച്ചു ഇതിന്റെ ഭാഗമായി ജനുവരി 26 വ്യഴാഴ്ച പ്ലബ്ലിക് ദിനത്തിൽ വേങ്ങര പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ സൂചികരണ യജ്ഞ0 സംഘടിപ്പിക്കും പരിപാടിയിൽ രാഷ്ട്രിയ - സാമുഹിക രംഗത്തെ പ്രമുഖർ പങ്കടുത്തു മുതലമാട് ദേശ പ്രഭ വായനശാല യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ,മാലിന്യ ബോധവൽക്കരണ ക്ലാസ്സ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ഉൽഘാടനം ചെയ്യുന്നു
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.